Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:52 AM IST Updated On
date_range 26 April 2022 5:52 AM ISTസംഘടന വീഴ്ച: തിരുത്തൽ നടപടികളിലേക്ക് ഡി.സി.സി
text_fieldsbookmark_border
കോട്ടയം: കെ.പി.സി.സി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതിനുപിന്നാലെ സംഘടനാവീഴ്ച പരിഹരിക്കാനുള്ള നടപടികളിലേക്ക് ജില്ല കോൺഗ്രസ് നേതൃത്വം. ഇതിന്‍റെ ഭാഗമായി ബുധനാഴ്ച ഡി.സി.സി യോഗം ചേരും. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞദിവസം നടന്ന ജില്ല കോൺഗ്രസ് നേതൃയോഗത്തിൽ ജില്ലയിലെ പ്രവർത്തനത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ അതൃപ്തി പരസ്യമാക്കിയിരുന്നു. മോശം പ്രകടനമാണ് ജില്ലയിലേതെന്നും ഇതിന് മാറ്റം വേണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. നേതാക്കൾ തമ്മിലെ ഭിന്നതയാണ് ജില്ലയിലെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നത്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സുധാകരൻ നിർദേശിച്ചിരുന്നു. യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണത്തിൽ വീഴ്ച വന്നതായും വിമർശനമുണ്ടായിരുന്നു. ഇതോടെയാണ് ഡി.സി.സി യോഗം വിളിച്ചത്. നേതാക്കൾ തമ്മിലെ ഭിന്നതകൾ പരിഹരിക്കാനും കെ.പി.സി.സി നിർദേശിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമവും യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ഡി.സി.സി ഭാരവാഹികൾക്കൊപ്പം ബ്ലോക്ക് ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story