Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:46 AM IST Updated On
date_range 26 April 2022 5:46 AM ISTപഞ്ചായത്ത് മെംബര്‍ക്കെതിരെ കഞ്ചാവ് മാഫിയയുടെ വധഭീഷണി
text_fieldsbookmark_border
തലയോലപ്പറമ്പ്: . ഉദയനാപുരം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെംബറും എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗവുമായ സി.പി. അനൂപിനെതിരെയാണ് വധഭീഷണി. വല്ലകം ഭാഗത്ത് വ്യാപകമായ കഞ്ചാവ് വില്‍പന നടക്കുന്നതിനെതിരായി അനൂപിന്‍റെ നേതൃത്വത്തില്‍ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ അസ്വസ്ഥരായ കഞ്ചാവ് സംഘത്തിന്‍റെ നേതാവാണ് വധഭീഷണി മുഴക്കിയത്. അനൂപിനൊപ്പം കഞ്ചാവ് മാഫിയക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ സുധീഷിനെയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കഞ്ചാവ് മാഫിയ വധഭീഷണി മുഴക്കിയെന്ന് കാണിച്ച് അനൂപ് വൈക്കം ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ് പി.എസ്. അര്‍ജുന്‍, സെക്രട്ടറി പി.ആര്‍. ശരത് കുമാര്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story