Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.സി.സിക്ക്​ വിമർശനം;...

ഡി.സി.സിക്ക്​ വിമർശനം; വിശദീകരണവുമായി കെ. സുധാകരന്‍

text_fields
bookmark_border
​കോട്ടയം: കോട്ടയത്ത് ചേർന്ന ജില്ല കോൺഗ്രസ് നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്‍റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. സംഘടനപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതയെ സംബന്ധിച്ച് ഓര്‍മപ്പെടുത്തുക മാത്രമാണുണ്ടായത്. വിമർശനങ്ങൾ സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനർഥം ഡി.സി.സി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം മോശമാണെന്നല്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജില്ല നേതൃയോഗത്തിൽ പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു. ഇത്​ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ്​ കെ. സുധാകരന്‍റെ വിശദീകരണക്കുറിപ്പ്​. സ്വാശ്രയമായ സംഘടനശക്തിയിലൂടെ പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല നേതൃയോഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്തുപകരുന്ന ആരോഗ്യകരമായ ചര്‍ച്ചകളാണ് നേതൃയോഗങ്ങളില്‍ നടക്കുന്നത്. വസ്തുതകളെ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം പാര്‍ട്ടിയെ ക്ഷീണിപ്പിക്കുകയെന്നതാണെന്നും സുധാകരന്‍ വാർത്തക്കുറിപ്പിൽ പറഞ്ഞു. ജലനടത്തം പനച്ചിക്കാട്: 'തെളിനീരൊഴുകും നവകേരളം' സമ്പൂർണ ജലശുചിത്വ യജ്ഞം കാമ്പയിന്‍റെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ജലനടത്തം സംഘടിപ്പിച്ചു. ചോഴിയക്കാട് കല്ലുങ്കൽ കടവ് തോടിന്‍റെ വിവിധ ഭാഗങ്ങൾ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ സന്ദർശിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം പി.കെ. വൈശാഖ് നിർവഹിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റോയിമാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ജീന ജേക്കബ്, പഞ്ചായത്ത്​ അംഗങ്ങളായ ജയൻ കല്ലുങ്കൽ, ജയന്തി ബിജു, ബോബി സ്കറിയ, ബിനിമോൾ സനൽകുമാർ, കെ.എസ്.എഫ്.ഇ ഡയറക്ടർ പി.കെ. ആനന്ദക്കുട്ടൻ, തൊഴിലുറപ്പ് പദ്ധതി എൻജിനീയർ എൻ.ഡി. ശ്രീകുമാർ, പഞ്ചായത്ത്​ മുൻ അംഗം ടി.ടി. ബിജു എന്നിവർ സംസാരിച്ചു. KTL PANACHIKAD പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന ജലനടത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story