Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅ​പ്രോച്ച്​ റോഡും...

അ​പ്രോച്ച്​ റോഡും അനുബന്ധ റോഡ്​ നിർമാണവും മുടങ്ങി: വാക്കേത്തറ-കല്ലുപുരക്കൽ റോഡിൽ യാത്ര ദുരിതമയം

text_fields
bookmark_border
വൈക്കം: പാലംപണിത് ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും അപ്രോച്ച് റോഡ്​ നിർമിക്കാത്തതിനാൽ ദുരിതമായി മാറി വാക്കേത്തറ കല്ലുപുരക്കൽ ​റോഡ്​. ഏഴുവർഷം മുമ്പ്​ കിഫ്​ബിയിൽ 20 കോടി അനുവദിച്ചിട്ടും റോഡ് നിർമാണം ആരംഭിച്ചിട്ടില്ല. തോട്ടകത്ത്​ റോഡിനായി ഭൂമി ഏറ്റെടുക്കാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം. തലയാഴം-കല്ലറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കേണ്ടതാണ്​ എട്ടുകിലോമീറ്റർ നീളത്തിലുള്ള റോഡ്​. ഇരു പഞ്ചായത്തുകളുടെയും അതിർത്തിയിൽ കെ.വി. കനാലിനുകുറുകെ 10 വർഷംമുമ്പ്​ നിർമിച്ച പാലം അപ്രോച്ച്​ റോഡ്​ ഇല്ലാത്തതിനാൽ നോക്കുകുത്തിയായി മാറി. റവന്യൂ വകുപ്പ്​ പിടിച്ചെടുത്ത നിലംനികത്താൻ ഉപയോഗിക്കുന്ന യന്ത്രവും പാലത്തിൽ ഇടംപിടിച്ചിട്ട്​ ആറുവർഷത്തോളമായി. വൈക്കത്തുനിന്ന്​ മെഡിക്കൽ കോളജിലേക്ക്​ അടക്കം ഏറ്റവും കുറഞ്ഞ സമയംകൊണ്ട്​ എത്തിച്ചേരാൻ​ സാധിക്കുന്ന റോഡിനാണ്​ ഈ അവഗണന. പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങൾക്കും ഇരു പഞ്ചായത്തുകളിലുമായുള്ള കൃഷിക്കും പ്രയോജനപ്പെടുന്നതാണ്​ റോഡ്​. വാഹനങ്ങൾക്ക്​ കടന്നുപോകാനായി താൽകാലിക ആശ്വാസമെന്നോണം റോഡ്​ മണ്ണിട്ട്​ നിരപ്പാക്കിയിട്ടുണ്ട്​. മഴ പെയ്താൽ കല്ലറ ഭാഗത്ത്​ റോഡിൽ വെള്ളം നിറയുന്നതോടെ യാത്ര മുടങ്ങും. റോഡിന്‍റെ വീതികൂട്ടാൻ ഒന്നര കിലോമീറ്റർ ഭാഗത്തെ ഭൂമിയാണ്​ ഏറ്റെടുക്കാനുള്ളത്​. കിഫ്​ബി മാനദണ്ഡപ്രകാരം ഭൂമി വീതികൂട്ടാൻ കഴിയാത്തതിനാൽ ഫണ്ട്​ റിവേഴ്​സ് ചെയ്ത്​ ബാക്കി ഭാഗത്ത്​ ടാർ ചെയ്യാൻ നടപടിയായിട്ടുണ്ടെന്നാണ്​ അധികൃതരുടെ വിശദീകരണം.​ രാത്രിയായാൽ ഇഴജന്തുക്കളുടെ ഭീഷണികാരണം റോഡിലൂടെ വഴിനടക്കാൻ സാധിക്കാത്ത അവസ്ഥയാണ്​. സ്കൂൾ കുട്ടികളും ആശുപത്രി ആവശ്യത്തിനുമായി സമീപിക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ്​ ​പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story