Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരക്കിൽ കുരുങ്ങി...

തിരക്കിൽ കുരുങ്ങി ഈരാറ്റുപേട്ട

text_fields
bookmark_border
തിരക്കിൽ കുരുങ്ങി ഈരാറ്റുപേട്ട
cancel
ഈരാറ്റുപേട്ട: അരുവിത്തുറ തിരുനാൾ ആഘോഷവും ഈദുൽ ഫിത്വ്​റിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായും സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ ടൗണിലേക്ക്​ എത്തിയതുമൂലം ​ ഈരാറ്റുപേട്ട ടൗണിൽ ഞായറാഴ്ച മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. രാവിലെ മുതൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് വൈകീട്ടുവരെയും തുടർന്നു. രണ്ടുവർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണം മാറിയ സാഹചര്യത്തിൽ വന്ന അരുവിത്തുറ തിരുനാൾ ആഘോഷിക്കാൻ ഭക്തജനങ്ങൾ എത്തിയതും തിരക്ക് വർധിക്കാൻ ഇടയായി. ടൗണിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല. പാലാ റോഡിൽ പൊലീസ് സ്റ്റേഷൻ മുതൽ സെൻട്രൽ ജങ്​ഷൻവരെയും കാഞ്ഞിരപ്പള്ളി റോഡിൽ കെ.എസ്.ആർ.ടി.സി ബസ്​സ്റ്റേഷൻവരെയും പൂഞ്ഞാർ റോഡിൽ പി.എം.സിവരെയും പൂർണമായും ഗതാഗതക്കുരുക്കിലമർന്നു. പൊലീസ് മണിക്കൂറുകൾ പണിപ്പെട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. തിരക്ക്​ തുടരാനുള്ള സാധ്യത കണക്കിലെടുത്ത്​ കൂടുതൽ പൊലീസ് സേവനം ലഭ്യമാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെടുന്നു. പടം ഈരാറ്റുപേട്ട ടൗണിൽ ഇന്നലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story