Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്രത്തിന്​...

ക്ഷേത്രത്തിന്​ സമീപത്തെ ആൽമരങ്ങൾ കാറ്റിൽ കടപുഴകി

text_fields
bookmark_border
ക്ഷേത്രത്തിന്​ സമീപത്തെ ആൽമരങ്ങൾ കാറ്റിൽ കടപുഴകി
cancel
മുണ്ടക്കയം: വീശിയടിച്ച കൊടുംകാറ്റിൽ ക്ഷേത്രത്തിനുസമീപമുള്ള കൂറ്റൻ ആലും, അരയാലും കടപുഴകി വീണു. ക്ഷേത്രത്തിനും പരിസരപ്രദേശങ്ങളിലെ ജനവാസമേഖലക്കും ഒരു പോറൽപോലും ഏൽപിക്കാതെയാണ് മരങ്ങൾ നിലംപതിച്ചത്. വെള്ളിയാഴ്ച് വൈകീട്ട്​ മൂന്ന് മണിയോടെ മേഖലയിൽ ആഞ്ഞടിച്ച കാറ്റിലാണ് ആലും, അരയാലും കടപുഴകിയത്. പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെട്ട ടി.ആർ ആൻഡ് ടി. എസ്റ്റേറ്റിലെ മഞ്ഞക്കല്ലോരത്താണ് സംഭവം. മാരിയമ്മൻ കോവിൽ എന്നറിയപ്പെടുന്ന ക്ഷേത്രം കേരളത്തിലെ തന്നെ വടക്കോട്ട് ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലേക്ക് സമീപമുള്ള ഒരു അരയാലും മറ്റൊരു ആൽമരവുമാണ്​ കടപുഴകി വീണത്. 50 വർഷത്തോളം പഴക്കമുള്ള മരങ്ങളാണ് ഇവ. അപകടസമയത്ത് കോവിലിന്‍റെ ഉള്ളിൽ പൂജാരി ഉണ്ടായിരുന്നു. ശ്രീകോവിലിനോട് ചേർന്നുനിന്ന ആൽമരം താങ്ങായി നിന്നിരുന്ന വള്ളിപ്പടർപ്പോടെയാണ് നിലംപതിച്ചത്. ക്ഷേത്ര ആരാധനക്കൊപ്പം പ്രാധാന്യത്തോടെ കണ്ടിരുന്ന ആലും അരയാലും കടപുഴകിയത് ഭക്തരെ ഏറെ ദുഃഖത്തിലാഴ്ത്തി. KTG WBL KAATTU NAASAM ക്ഷേത്രപരിസരത്ത് കാറ്റിലുണ്ടായ നാശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story