Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉരുളികുന്നം...

ഉരുളികുന്നം ശ്രീദയാനന്ദ സ്‌കൂൾ മന്ദിരോദ്ഘാടനം ഇന്ന്

text_fields
bookmark_border
ഉരുളികുന്നം ശ്രീദയാനന്ദ സ്‌കൂൾ മന്ദിരോദ്ഘാടനം ഇന്ന്
cancel
എലിക്കുളം: ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്‌കൂൾ പുതിയ മന്ദിരത്തിലേക്ക്. ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട്​ മൂന്നിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സ്‌കൂൾ മാനേജരും ഉരുളികുന്നം എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റുമായ ഇ.ആർ. സുശീലൻ പണിക്കർ അധ്യക്ഷത വഹിക്കും. ധനേഷ് ജി. നായർ വരച്ച പഴയ സ്‌കൂൾ കെട്ടിടത്തിന്‍റെ ചിത്രം അനാച്ഛാദനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനശേഷം തിരുവാതിരകളിയും വിമൽ ചക്രവർത്തിയുടെ മായാജാലപ്രകടനവും നടക്കും. ആര്യസമാജ സ്ഥാപകൻ സ്വാമി ദയാനന്ദ സരസ്വതിയുടെ സ്മരണയിൽ 1929ൽ ആര്യസമാജ പ്രവർത്തകനായ വിജ്ഞാന ചന്ദ്രസേനനാണ് സ്‌കൂൾ സ്ഥാപിച്ചത്. ആര്യസമാജത്തിന്‍റെ പ്രവർത്തനം മന്ദീഭവിച്ചപ്പോൾ ഉരുളികുന്നം 619ാം നമ്പർ എൻ.എസ്.എസ് കരയോഗം സ്‌കൂൾ വാങ്ങി നടത്തുകയായിരുന്നു. 80 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടെ പുതിയ ഇരുനിലമന്ദിരം പണിതത്. KTL VZR 6 Dayananda School ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്‌കൂളിന്‍റെ പുതിയ മന്ദിരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story