Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:45 AM IST Updated On
date_range 24 April 2022 5:45 AM ISTശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരാഴ്ച; നെട്ടോട്ടമോടി നാട്ടുകാർ
text_fieldsbookmark_border
ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിലെ പാറപ്പുറം മേഖലയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. എട്ട്, ഒമ്പത്, 10 വാർഡുകളിലാണ് ശുദ്ധജലം വിതരണം മുടങ്ങിയത്. പാറപ്പുറം ഭാഗത്താണ് വാട്ടർടാങ്ക്. ഇവിടെനിന്ന് മൂന്നു വാർഡുകളിലേക്ക് പൈപ്പ് കണക്ഷൻ കൊടുത്താണ് ശുദ്ധജലം എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി പ്രവർത്തിക്കുന്ന പാറപ്പുറം കുടിവെള്ള വിതരണ സമിതിക്ക് തുടരാൻ താൽപര്യമില്ല. പുതിയ സമിതി രൂപവത്കരിക്കാൻ കഴിഞ്ഞ ഞായറാഴ്ച പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാതിരുന്നതിനാൽ സമിതി രൂപവത്കരിക്കാൻ കഴിഞ്ഞില്ലെന്ന് ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് റോസ്ലി ടോമിച്ചൻ പറഞ്ഞു. അതുവരെ ബുധൻ, ശനി ദിവസങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യാൻ ഗാന്ധിനഗർ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 31ന് വീണ്ടും സമിതി യോഗം വിളിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story