Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭവനപുനരുദ്ധാരണ...

ഭവനപുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്​ തുടക്കമായി

text_fields
bookmark_border
കോട്ടയം: കോട്ടയം അതിരൂപതയിലെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോ. സുവര്‍ണ ജൂബിലി ആഘോഷങ്ങളോട്​ അനുബന്ധിച്ച്​ നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്​ കിടങ്ങൂരില്‍ തുടക്കമായി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്‍റ്​ ലിന്‍സി വടശ്ശേരിക്കുന്നേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, ജോയന്‍റ്​ സെക്രട്ടറി ജിജി ഷാജി, മുന്‍ പ്രസിഡന്‍റ്​ ഡോ. മേഴ്‌സി ജോണ്‍, കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന വൈസ് പ്രസിഡന്‍റ്​ സില്‍ജി സജി പാലക്കാട്ട്, ഫൊറോന സെക്രട്ടറി സീന ടൈറ്റസ് മരുതനാടിയില്‍, ജോയന്‍റ്​ സെക്രട്ടറി ലൂസി ബെന്നി പതീപ്ലാക്കല്‍ എന്നിവര്‍ പ​ങ്കെടുത്തു. പ്രാദേശിക വിഭവസമാഹരണം വഴിയും ഉദാരമതികളുടെ സംഭാവനകള്‍ സ്വീകരിച്ചുമാണ് കെ.സി.ഡബ്ല്യു.എ ഭവനപുനരുദ്ധാരണ പദ്ധതി നടപ്പിലാക്കിവരുന്നത്. ഫോട്ടോ: KTL kcwa housing 2 ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍റെ ഭവനപുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story