Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:44 AM IST Updated On
date_range 24 April 2022 5:44 AM ISTപാപ്പിയമ്മക്ക് ഇനി അന്തിയുറങ്ങാം, സുരക്ഷിതമായി
text_fieldsbookmark_border
തലയോലപ്പറമ്പ്: പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ഷെഡിൽ തണുപ്പേറ്റ് തനിച്ചുതാമസിച്ചുവന്ന 98 കാരിക്ക് ഇനി സുരക്ഷിതഭവനത്തിൽ അന്തിയുറങ്ങാം. തലയോലപ്പറമ്പ് വടയാർ തേവലക്കാട് പാപ്പിയമ്മക്ക് ചെമ്മണ്ണൂർ ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂരാണ് കുറ്റമറ്റ ഭവനം ഒരുക്കിനൽകിയത്. തനിച്ചുതാമസിക്കുന്ന പാപ്പിയമ്മയുടെ ജീവിതം അറിഞ്ഞ് തേവലക്കാട്ടെത്തിയ ബോബി പാപ്പിയമ്മക്ക് വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളടക്കം നീക്കാൻ കൂടുതൽ സമയം വേണ്ടിവന്നതിനാലാണ് വീട് നിർമാണം വൈകിയത്. ആറുമാസം വെള്ളക്കെട്ടിലമരുന്ന തേവലക്കാട്ടിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടാണ് പാപ്പിയമ്മക്കായി ഒരുക്കിയത്. വീട്ടുപരിസരത്ത് വെള്ളം പൊങ്ങിയാൽ വീടിന്‍റെ അടിഭാഗത്തായി ഉറപ്പിച്ചിട്ടുള്ള വീപ്പകൾ വീടിനെ ഉയർത്തിനിർത്തും. 200 ചതുരശ്ര അടിയിൽ തീർത്ത വീടിന് 2.75 ലക്ഷം രൂപയാണ് ചെലവ്. തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിൽ ചെള്ളാങ്കലിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബോബി ചെമ്മണ്ണൂർ വീടിന്‍റെ താക്കോൽ പാപ്പിയമ്മക്ക് കൈമാറി. സി.കെ. ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ്, പഞ്ചായത്ത് അംഗങ്ങളായ എം.ടി. ജയമ്മ, സേതുലക്ഷ്മി അനിൽകുമാർ, കെ. ആശിഷ്, കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എം. അനിൽകുമാർ, ബോബി ചെമ്മണ്ണൂർ ഗ്രൂപ് പി.ആർ.ഒ എം.ജെ. ജോജി, തിലകൻ, തേവലക്കാട് കലാസന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി മനീഷ്, ക്ലബ് പ്രസിഡന്‍റ് എൻ.പി. ഷാൻ തുടങ്ങിയവർ പങ്കെടുത്തു. പടം: ktl paappiyamma തലയോലപ്പറമ്പ് വടയാർ തേവലക്കാട്ട് പാപ്പിയമ്മക്ക് നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽ ബോബി ചെമ്മണ്ണൂർ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story