Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിയിലെ ഭൂ...

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങളിൽ കോൺഗ്രസ് ജനങ്ങൾക്കൊപ്പം - വി.ഡി. സതീശൻ

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിലെ കാർഷിക വിഷയങ്ങളിലും ഭൂ പ്രശ്‌നങ്ങളിലും കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൊടുപുഴയിൽ ജില്ല കോൺഗ്രസ്​ നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂപതിവ് ചട്ടങ്ങളിൽ കാലാനുസൃത മാറ്റം കൊണ്ടുവരുമെന്ന സർവകക്ഷി യോഗത്തിലെ ഉറപ്പ് സർക്കാർ പാലിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അത് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സംഗമം ഉദ്​ഘാടനം ചെയ്തു.​ മേയ്​ 30നുമുമ്പ്​ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിക്കണമെന്ന്​ സുധാകരൻ പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പ്രവർത്തകരുടെ കൂടെ പാർട്ടിയും നേതാക്കളും എന്നും ഉണ്ടാകും. ആ ആത്മവിശ്വാസമാണ് പാർട്ടിയുടെ വളർച്ച. ഏപ്രിൽ 30നുമുമ്പ്​ 137 ചലഞ്ച് പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ചിത്രം TDL SUDHAKARAN ജില്ല കോൺഗ്രസ്​ നേതൃ സംഗമം തൊടുപുഴയിൽ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story