Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:34 AM IST Updated On
date_range 24 April 2022 5:34 AM ISTപൊലീസിലെ അഴിച്ചുപണിയിൽ ദുരൂഹത -വി.ഡി. സതീശൻ
text_fieldsbookmark_border
കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതിന് പിന്നാലെയാണ് പൊലീസിലെ മാറ്റം. എന്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് സർക്കാർ വിശദീകരിക്കണം. മാറ്റത്തിന് പിന്നിലെ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീടിന് തൊട്ടടുത്ത് നടക്കുന്ന ബോംബ് നിര്‍മാണംപോലും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ചുമതല ഏറ്റെടുത്ത ഉടൻ യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമവുമായി വന്നു. യു.ഡി.എഫ് കക്ഷികളുടെ പിന്നാലെ നടന്ന് നാണംകെട്ടു. യു.ഡി.എഫിന്‍റെ അടിത്തറ കൂടുതല്‍ വിപുലീകരിക്കും. സില്‍വര്‍ ലൈന്‍ കല്ലിടലുമായി ഒരിഞ്ച് മുന്നോട്ടുനീങ്ങാന്‍ അനുവദിക്കില്ല. ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story