Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:50 AM IST Updated On
date_range 23 April 2022 5:50 AM ISTഎസ്.എസ്.എൽ.സി മൂല്യനിർണയത്തിന് അഞ്ച് കേന്ദ്രങ്ങൾ
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ . സംസ്ഥാനത്ത് 70 വിദ്യാലയങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ക്രമീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം ഒരുക്കം പുരോഗമിക്കുകയാണ്. കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്, കോട്ടയം സി.എം.എസ് കോളജ് ഹൈസ്കൂൾ, കുറവിലങ്ങാട് സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കിടങ്ങൂർ സെന്‍റ് മേരീസ് എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് ജില്ലയിലെ മൂല്യനിർണയ കേന്ദ്രങ്ങൾ. ബേക്കർ സ്കൂളിൽ സോഷ്യൽ സയൻസ്, ഹിന്ദി വിഷയങ്ങളുടെയും സി.എം.എസ് കോളജ് ഹൈസ്കൂളിൽ ഫിസിക്സ്, മലയാളം രണ്ടാംപേപ്പർ എന്നീ വിഷയങ്ങളുടെയും മൂല്യനിർണയമാണ് നടക്കുന്നത്. കിടങ്ങൂർ സെന്‍റ് മേരീസിൽ കെമിസ്ട്രി, മലയാളം ഒന്നാം പേപ്പർ എന്നിവയുടെ മൂല്യനിർണയം നടക്കും. കാഞ്ഞിരപ്പള്ളിയിൽ ഇംഗ്ലീഷ്, ബയോളജി വിഷയങ്ങളുടെ മൂല്യനിർണയമാണ് ക്രമീകരിച്ചിരിക്കുന്നത്. കണക്കിൻെറ പേപ്പറുകളാണ് കുറവിലങ്ങാട്ടേക്ക് എത്തുന്നത്. രണ്ട് വടക്കൻ ജില്ലകളിലെ സ്കൂളുകളിൽനിന്നുള്ള ഉത്തരക്കടലാസുകളാണു കുറവിലങ്ങാട്ടെ സ്കൂളിലേക്ക് എത്തുന്നത്. സ്കൂളിലെ 20 ക്ലാസ്മുറികളാണ് മൂല്യനിർണയത്തിനായി പ്രയോജനപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story