Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടിവെള്ള പദ്ധതി...

കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ

text_fields
bookmark_border
ഏറ്റുമാനൂര്‍: ടൗണ്‍ പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് മാരിയമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി വി. മുരളിധരന്‍ നിര്‍വഹിക്കുമെന്ന് കുടിവെള്ള സമിതി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ 33, 34 വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി രൂപംകൊണ്ടതാണ് പടിഞ്ഞാറെനട കുടിവെള്ള പദ്ധതി. കുടിവെള്ള വിതരണത്തി‍ൻെറ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.എന്‍.കെ. മേനോന്‍ അധ്യക്ഷവഹിക്കും. മുന്‍ എം.എല്‍.എ കെ. സുരേഷ് കുറുപ്പ് അനുവദിച്ച 40 ലക്ഷം രൂപയും സുരേഷ് ഗോപി എം.പിയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപയും ചേര്‍ത്താണ് പദ്ധതി നടപ്പാക്കിയത്. സുരേഷ് ഗോപി എം.പി ഓണ്‍ലൈനായി ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കും. കൂടിവെള്ള പദ്ധതി സെക്രട്ടറി ജി. നടരാജന്‍, പ്രസിഡന്‍റ്​ കെ.എന്‍.കെ. മേനോന്‍, ജെ. ജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഉഷ സുരേഷ്, രശ്മി ശ്യാം, പദ്ധതി ജോ. സെക്രട്ടറിമാരായ കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ആംആദ്മി പാര്‍ട്ടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഏറ്റുമാനൂര്‍: ആംആദ്മി പാര്‍ട്ടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ശനിയാഴ്ച അതിരമ്പുഴ വ്യാപാരഭവനില്‍ നടക്കും. രാവിലെ 11ന് ആംആദ്മി പാര്‍ട്ടി ജില്ല കണ്‍വീനര്‍ ബിനോയ് പുല്ലത്തില്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം കണ്‍വീനര്‍ ചാക്കോ പയ്യനാടന്‍ അധ്യക്ഷതവഹിക്കും. ബിനോയ് പുല്ലത്തില്‍, ചാക്കോ പയ്യനാടന്‍, ജോയി ചാക്കോ മുട്ടത്ത് വയലില്‍, ടി.ആര്‍. പ്രകാശ്, സിബി ജോസഫ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story