Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബാ​രാ​മു​ല്ല​യി​ൽ ഒ​രു...

ബാ​രാ​മു​ല്ല​യി​ൽ ഒ​രു ഭീ​ക​ര​ൻ കൂ​ടി കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
ശ്രീ​ന​ഗ​ർ: ബാ​രാ​മു​ല്ല​യി​ൽ സു​​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ എ​ണ്ണം നാ​ലാ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​റ്റൊ​രു ഭീ​ക​ര​ൻ കൂ​ടി കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച തു​ട​ങ്ങി​യ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ല​ശ്ക​റെ ത്വ​യ്യി​ബ​യു​ടെ ഉ​ന്ന​ത​നും ഏ​റെ​ക്കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് താ​വ​ള​മ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്ന യൂ​സു​ഫ് കാ​ന്റ്റൂ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വ​ട​ക്ക​ൻ ക​ശ്മീ​രി​ലെ മാ​ൽ​വ​യി​ലാ​ണ് മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് സൈ​നി​ക​ർ​ക്കും ഒ​രു പൊ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. നി​ര​വ​ധി സു​ര​ക്ഷാ ഭ​ട​ൻ​മാ​രു​ടേ​യും ഗ്രാ​മീ​ണ​രു​ടേ​യും കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണ് കാ​ന്റ്റൂ എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story