Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.സി റോഡിൽ തകരാറിലായ...

എം.സി റോഡിൽ തകരാറിലായ പൈപ്പുകൾ നീക്കംചെയ്തുതുടങ്ങി

text_fields
bookmark_border
എം.സി റോഡിൽ തകരാറിലായ പൈപ്പുകൾ നീക്കംചെയ്തുതുടങ്ങി
cancel
ചങ്ങനാശ്ശേരി: ജല അതോറിറ്റിയുടെ കീഴിലെ മധുമൂല-വാഴപ്പള്ളി-പാലാത്ര മേഖലകളിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന സെന്‍റ്​ തെരേസാസ് സ്കൂളിന് മുന്നിൽ തകരാറിലായ പൈപ്പുകൾ നീക്കുന്ന ജോലി ആരംഭിച്ചു. നിരന്തരമായി പൈപ്പുകൾ പൊട്ടുന്ന കാര്യം മന്ത്രി റോഷി അഗസ്റ്റിനുമായി പങ്കിട്ടത്തി‍ൻെറ അടിസ്ഥാത്തിലാണ് 18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും നിർമാണജോലി തുടങ്ങാൻ സാധിച്ചതെന്നും ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. കെ.എസ്.ടി.പി എം.സി റോഡ് പുനരുദ്ധരിച്ചപ്പോൾ നിലവിലെ പൈപ്പുകൾ ശരിയായി മാറ്റാത്തതിനാലാണ് നിരന്തരമായി ഭാരവാഹനങ്ങൾ കയറുമ്പോൾ ചോർച്ച ഉണ്ടാകുന്നത്. പൈപ്പി‍ൻെറ പുനരുദ്ധാരണം വാഴപ്പള്ളി- മധുമൂല- പാലാത്ര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ഒരു അനുഗ്രഹമായിത്തീരും. ആയിരക്കണക്കിന് ലിറ്റർ വെള്ളത്തി‍ൻെറ നഷ്ടം ഇതുമൂലം തടയാനാകും. എം.എൽ.എ നേരിട്ട് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. KTL CHR 1 pipe തകരാറിലായ പൈപ്പുകൾ നീക്കുന്ന ജോലി നടക്കുന്നത്​ ജോബ് മൈക്കിൾ എം.എൽ.എ വിലയിരുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story