Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:46 AM IST Updated On
date_range 23 April 2022 5:46 AM ISTകൊതുകുശല്യം രൂക്ഷം; റബർ ചിരട്ടകൾ ആവാസകേന്ദ്രം
text_fieldsbookmark_border
പൊൻകുന്നം: നേരം സന്ധ്യയാകുന്നതോടെ കൊതുകുശല്യം രൂക്ഷമായി. പലപ്പോഴും സ്വസ്ഥമായിരിക്കാൻ കൊതുകുതിരി കത്തിച്ചുവെക്കേണ്ട അവസ്ഥയാണ്. കൊതുകിനൊപ്പം ചെറുപ്രാണികളുടെ ശല്യവുമുണ്ട്. കൊതുകുകൾ കൂടുന്നത് പനി പടരാൻ കാരണമാകുമോയെന്ന ആശങ്കയുണ്ട്. വേനൽമഴ കനത്തതിനാൽ റബർ തോട്ടങ്ങളിൽ ടാപ്പിങ് നിർത്തിവെച്ചിരിക്കുകയാണ്. ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുകിൻെറ ആവാസകേന്ദ്രമാണ്. പല റബർ തോട്ടങ്ങളിലും ടാപ്പിങ് തൊഴിലാളികൾ കൊതുക് നിവാരണമരുന്നുകൾ ദേഹത്ത് പുരട്ടിയാണ് ജോലി ചെയ്യുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പാത്രങ്ങളിലും മറ്റ് പ്ലാസ്റ്റിക്കുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നു. കൈത തോട്ടങ്ങളിൽ കൈത പോളകളും എലി, അണ്ണാൻ എന്നിവ തുളച്ച് ഉപയോഗശൂന്യമായ കൊക്കോ കായ്കളും മറ്റും കൊതുകിന് വളരാൻ സൗകര്യപ്രദമായ സ്ഥലങ്ങളാണ്. കൊതുകിനെ നിയന്ത്രിക്കാൻ ഉറവിട നശീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്. കൂത്താടികൾ കൂടുതലായും വളരുന്നത് വീടിന് സമീപത്തെ പ്രദേശത്തായതിനാൽ ഉറവിട നശീകരണം കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണ്. വീടുകളുടെ സമീപത്തെ കാടുകൾ വെട്ടിത്തെളിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story