Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസ് നേതൃയോഗം...

കോൺഗ്രസ് നേതൃയോഗം ഇന്ന്​

text_fields
bookmark_border
കോട്ടയം: പ്രതിപക്ഷനേതാവ്​ വി.ഡി. സതീശനും ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷും ശനിയാഴ്ച ഒരേവേദിയിൽ. അടുത്തിടെ കോട്ടയത്ത്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്ത സിൽവർലൈൻ ജനകീയ പ്രതിഷേധ സദസ്സ്​​ നാട്ടകം സുരേഷ്​ ബഹിഷ്​കരിച്ചത്​ വലിയ ചർച്ചയായിരുന്നു. വി.ഡി. സതീശനോടുള്ള അതൃപ്തിയായിരുന്നു ബഹിഷ്​കരണത്തിന്​ പിന്നിൽ. ഡി.സി.സി പ്രസിഡന്‍റ്​ എന്ന പദവിയുടെ രാഷ്​ട്രീയ അന്തസ്സ്​​ ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടാണ്​ വിട്ടുനിന്നതെന്ന്​ പിറ്റേന്ന്​ വാർത്തസമ്മേളനം വിളിച്ച്​ വിശദീകരിച്ച അദ്ദേഹം വിളിക്കാത്ത ചാത്തതിന്​ പോകില്ലെന്നും പ്രതികരിച്ചു. ഇത്​ വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ സുരേഷിന്​ ​കാരണം കാണിക്കൽ നോട്ടീസ്​ നൽകി. ഇതി‍ൻെറ തുടർച്ചയായി സുധാകരൻ തന്നെ വിഷയത്തിൽ ഇടപെടുകയും​ പാർട്ടി പ്രവർത്തകർക്ക് ഉണ്ടായ മാനസിക പ്രയാസത്തിൽ നിർവ്യാജം ഖേദപ്രകടനം നടത്താൻ സുരേഷിന്​ നിർദേശവും നൽകി. സുരേഷ്​ ഇത്​ അംഗീകരിച്ചതോടെ പ്രശ്നം ഒത്തുതീരുകയായിരുന്നു. കെ.പി.സി.​സി യോഗത്തിലും സുരേഷ്​ സംഭവങ്ങൾ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്​തു. തുടർന്ന്​ കഴിഞ്ഞ ദിവസം വി.ഡി. സതീശൻ നടത്തിയ ഇഫ്താർ സംഗമത്തിലും പ​ങ്കെടുത്തു. ഇതി‍ൻെറ തുടർച്ചയായിട്ടാണ്​ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ ആശയക്കുഴപ്പം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃയോഗം ചേരാൻ ധാരണയായത്​. ശനിയാഴ്ച രാവിലെ 10ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിലാണ്​ യോഗം. കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനും യോഗത്തിനെത്തും. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, പി.എ. സലീം, ജോസി സെബാസ്റ്റ്യൻ എന്നിവരടക്കമുള്ള നേതാക്കളും പ​ങ്കെടുക്കും. കെ-റെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനും കോൺഗ്രസ് പാർട്ടിയെ ശാക്തീകരിക്കുന്നതിനും യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്​കരണം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായാണ്​ യോഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story