Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:43 AM IST Updated On
date_range 23 April 2022 5:43 AM ISTപൊലീസ് അകാരണമായി മര്‍ദിച്ചെന്ന് യുവാവിന്‍റെ പരാതി
text_fieldsbookmark_border
കറുകച്ചാല്‍: കോടിമതയില്‍ ടയര്‍ അനുബന്ധ ജോലി ചെയ്യുന്നയാളെ വെസ്റ്റ് പൊലീസ് സി.ഐ അകാരണമായി ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. ചമ്പക്കര ഇലമ്പലക്കാട്ട് കെ. സുരേഷ്‌കുമാറിനാണ് (47) മര്‍ദനമേറ്റത്. ഇത് സംബന്ധിച്ച് മുഖ്യമന്തിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കി. 14ന് 12.30ഓടെ സുരേഷിൻെറ കടക്ക് മുന്നില്‍ വാഹനാപകടമുണ്ടായി. സംഭവത്തെ തുടര്‍ന്ന് സി.ഐ സ്ഥലതെത്തി. അമിതവേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതാണ് അപകടകാരണമെന്ന് സുരേഷ് സി.ഐയോട് പറഞ്ഞു. ഇത് പറയാന്‍ താനാരാണെന്ന് ചോദിച്ച് സി.ഐ അസഭ്യം പറയുകയും കഴുത്തിനുപിടിച്ച് ഞെരിക്കുകയും ഇടതുകൈ പിടിച്ച് തിരിച്ചെന്നുമാണ് സുരേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സുരേഷ് ജില്ല ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സതേടി. കൈക്ക് പരിക്കേറ്റതിനാല്‍ ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story