Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:36 AM IST Updated On
date_range 23 April 2022 5:36 AM ISTരാമക്കൽമേട്ടിൽ ഏലത്തോട്ടത്തിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി
text_fieldsbookmark_border
നെടുങ്കണ്ടം: രാമക്കല്‍മേട് ബാലൻപിള്ളസിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽനിന്ന് വൻ ചന്ദനമോഷണം. പല്ലാട്ട് രാഹുല്‍, സഹോദരി കാവുങ്കല്‍ രാഖിമോള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍നിന്നാണ് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയത്. 15ഓളം മരങ്ങള്‍ മുറിക്കുകയും വലുപ്പമുള്ള അഞ്ച് മരങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ചെറുമരങ്ങള്‍ ചുവട്ടില്‍നിന്ന് വെട്ടിനശിപ്പിച്ച നിലയിലാണ്. ചന്ദനം കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും മോഷ്ടാക്കള്‍ നശിപ്പിച്ചു. ചുവടെ മുറിച്ച് തായ്ത്തടി എടുത്തശേഷം ബാക്കിഭാഗം ഉപേക്ഷിച്ചതായും കണ്ടെത്തി. മെഷീൻവാള്‍ ഉപയോഗിച്ച് മരം മുറിച്ച് ചുവട് ഭാഗം കൊണ്ടുപോകുകയും ശിഖരങ്ങള്‍ അടങ്ങിയ ഭാഗവും ഉപേക്ഷിക്കുകയുമായിരുന്നു. ഒരാഴ്ചയായി സ്ഥല ഉടമ കൃഷിയിടത്തില്‍ എത്തിയിരുന്നില്ല. വെള്ളിയാഴ്ച ഏലത്തോട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജില്ലയില്‍ മറയൂര്‍ കഴിഞ്ഞാല്‍ സ്വാഭാവികമായി ചന്ദനമരങ്ങള്‍ കൂടുതല്‍ കാണുന്ന പ്രദേശമാണ് രാമക്കല്‍മേട്. മാസങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്തുനിന്ന് ചന്ദനമരം മോഷണം പോയിരുന്നു. കോമ്പമുക്ക് മേഖലയിലും ചന്ദനമരം മോഷണം പതിവാണ്. idl ndkm മുറിച്ചശേഷം ഉപേക്ഷിച്ചുപോയ ചന്ദനമരങ്ങളില്‍ ഒന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
