Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴകിയ മത്സ്യം പിടികൂടി

പഴകിയ മത്സ്യം പിടികൂടി

text_fields
bookmark_border
പഴകിയ മത്സ്യം പിടികൂടി
cancel
വൈക്കം: കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽനിന്നും 120 കിലോ പഴകിയമത്സ്യം പിടികൂടി നശിപ്പിച്ചു. ഫിഷറീസ്, ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഓലക്കൊടിയൻ മത്സ്യം പിടികൂടിയത്​. കടൽ, കായൽ മത്സ്യങ്ങളുടെ വിൽപനകേന്ദ്രമായ കോവിലകത്തുംകടവ് ചന്തയിൽ സമീപ ജില്ലകളിൽ നിന്നുവരെ ആളുകൾ മത്സ്യം വാങ്ങാനെത്തുന്നുണ്ട്. വൈക്കം ഫുഡ് സേഫ്റ്റി ഓഫിസർ വൈ.ജെ. സുധിമോൾ, കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫിസർ നിമ്മി അഗസ്റ്റിൻ, വൈക്കം ഫിഷറീസ് ഓഫിസർ രശ്മി പി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story