Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി വാർത്തകൾ

എം.ജി വാർത്തകൾ

text_fields
bookmark_border
വൈവ വോസി കോട്ടയം: എം.എ സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷൻ -2018 അഡ്മിഷൻ -റെഗുലർ) സ്‌പെഷൽ സപ്ലിമെന്‍ററി വൈവ വോസി പരീക്ഷകൾ ഏപ്രിൽ 29ന് നടക്കും. വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. താൽക്കാലിക നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ്​​ പൊളിറ്റിക്‌സിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് റിസർച് അസോസിയേറ്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സോഷ്യൽ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റ് /എം.ഫിൽ / പിഎച്ച്.ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുക. ഉൾനാടൻ മത്സ്യമേഖലയിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന. ഇതോടനുബന്ധിച്ച റിസർച് അസിസ്റ്റന്‍റിന്‍റെ ഒരൊഴിവിലേക്ക് സോഷ്യൽ സയൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് /എം.ഫിൽ / പിഎച്ച്.ഡി യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷ ഡോ. എം.വി. ബിജുലാൽ, അസിസ്റ്റന്‍റ്​ പ്രഫസർ, സ്കൂൾ ഓഫ് ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്സ്, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം -686 560 വിലാസത്തിൽ ഏപ്രിൽ 29നകം ലഭിക്കത്തക്കവിധം അയക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in വെബ്‌സൈറ്റിലും 9400233357 നമ്പറിലും bijulaal@gmail.com ഇ-മെയിൽ വിലാസത്തിലും ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story