Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:49 AM IST Updated On
date_range 22 April 2022 5:49 AM ISTസാഹിത്യചർച്ചയും പുസ്തകപ്രകാശനവും
text_fieldsbookmark_border
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ശനിയാഴ്ച വൈകീട്ട് അഞ്ചിന് സാഹിത്യ ചർച്ചയും യുവ കഥാകൃത്ത് പരുമലയന്റെ 'ബുദ്ധൻ ചിരിക്കുന്നു' പുസ്തകത്തിന്റെ പ്രകാശനവും നടത്തും. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടത്തുന്ന ചടങ്ങിൽ ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ ഡി. ബാബു അധ്യക്ഷത വഹിക്കും. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. പോൾ മണലിൽ പുസ്തകപ്രകാശനം നിർവഹിക്കും. ഡോ. എസ്. ലാലി മോൾ, ഡോ. എസ്. പ്രീതൻ, മനോജ് ഡി. വൈക്കം എന്നിവർ പുസ്തകം ഏറ്റുവാങ്ങും. പ്രഫ. കെ.എസ്. ഇന്ദു, ഡോ. ആർ. വേണുഗോപാൽ , അഡ്വ. എ. ശ്രീകല വൈക്കം എന്നിവർ പുസ്തകപരിചയം നടത്തും. സി.കെ. ആശ എം.എൽ.എ സാഹിത്യ ചർച്ച ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story