Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:47 AM IST Updated On
date_range 22 April 2022 5:47 AM ISTജനറൽ ആശുപത്രിയിലെ ട്രാൻസ്ഫോർമർ കത്തിനശിച്ചു
text_fieldsbookmark_border
കോട്ടയം: ജനറൽ ആശുപത്രിയിലെ ഹൈടെൻഷൻ ട്രാൻസ്ഫോർമർ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.45നാണ് സംഭവം. ആശുപത്രിയിലെ 250 കെ.വി ഹൈടെൻഷൻ ട്രാൻസ്ഫോർമറിൽനിന്ന് തീയും പുകയും കണ്ടതോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. ട്രാൻസ്ഫോർമർ സ്ഥാപിച്ച കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അധികലോഡ് വന്നതാവാം കാരണമെന്നു കരുതുന്നു. ഇതോടെ ആശുപത്രിയിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ജനറേറ്റർ ഉപയോഗിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. 250 കെ.വിയുടെ ജനറേറ്ററാണ് ആശുപത്രിയിലുള്ളത്. ഇത് തുടർച്ചയായി പ്രവർത്തിച്ചാൽ ആറുമണിക്കൂർ നിർത്തിവെക്കണം. ആ സമയത്ത് പ്രവർത്തിപ്പിക്കാനായി വാടകക്ക് രണ്ട് 250 കെ.വി ജനറേറ്റർകൂടി മൂന്നുദിവസത്തേക്ക് എത്തിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി അറിയിച്ചു. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കത്തിനശിച്ച ജനറേറ്ററിനു പകരം പുതിയത് സ്ഥാപിക്കണം. ഇതിന് ഒന്നര മാസം താമസമെടുക്കും. അതുവരെ വാടകക്ക് ട്രാൻസ്ഫോർമർ വാങ്ങിവെക്കാനാണ് തീരുമാനം. അതിനും മൂന്നുദിവസമെടുക്കും. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് 12 ലക്ഷം ചെലവുവരും. പുതിയ ഓക്സിജൻ പ്ലാന്‍റ് കൂടി പ്രവർത്തിക്കാവുന്ന വിധത്തിലായിരിക്കും ട്രാൻസ്ഫോർമർ സ്ഥാപിക്കുക. ഇതിന്‍റെ എസ്റ്റിമേറ്റ് വെള്ളിയാഴ്ച ഇലക്ട്രിക്കൽ വിഭാഗം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story