Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:45 AM IST Updated On
date_range 22 April 2022 5:45 AM ISTഎം.ജി സർവകലാശാല
text_fieldsbookmark_border
പരീക്ഷ മേയ് ഒമ്പതു മുതൽ കോട്ടയം: ആറാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ -റെഗുലർ) പരീക്ഷകൾ മേയ് ഒമ്പതിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 26വരെയും 525 രൂപ പിഴയോടുകൂടി 27നും 1050 രൂപ സൂപ്പർഫൈനോടുകൂടി 28 നും അപേക്ഷിക്കാം. വിശദ വിവരം സർവകലാശാല വെബ്സൈറ്റിൽ. അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷ ത്രിവത്സര/ പഞ്ചവത്സര -എൽഎൽ.ബി (1998-1999 സ്‌കീം) അദാലത് സ്‌പെഷൽ -മേഴ്‌സി ചാൻസ് പരീക്ഷ മേയ് 19ന് ആരംഭിക്കും. പഞ്ചവത്സര / ത്രിവത്സര എൽഎൽ.ബി (1993 വരെയുള്ള അഡ്മിഷൻ / 1993-1997 അഡ്മിഷൻ - ആനുവൽ സ്‌കീം) അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷകൾ മേയ് 19ന് ആരംഭിക്കും. പഞ്ചവത്സര എൽഎൽ.ബി (1996 സ്‌കീം) അദാലത്- സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ 14ന് ആരംഭിക്കും. പരീക്ഷഫലം 2021 ഒക്ടോബറിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി / ആന്ത്രോപോളജി (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷൽ ന്യായ (പി.ജി.സി.എസ്.എസ് - റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷൽ ന്യായ (പി.ജി.സി.എസ്.എസ്- റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ് (സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story