Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംഗൻവാടിയിലെ ജോലി...

അംഗൻവാടിയിലെ ജോലി നിഷേധിച്ചു; മക്കളുമായി വീട്ടമ്മയുടെ സമരം

text_fields
bookmark_border
അംഗൻവാടിയിലെ ജോലി നിഷേധിച്ചു; മക്കളുമായി വീട്ടമ്മയുടെ സമരം
cancel
മൂന്നാര്‍: തനിക്ക് അര്‍ഹതപ്പെട്ട അംഗൻവാടിയിലെ ജോലി വാര്‍ഡ് മെംബറുടെ ബന്ധുവിന് നല്‍കിയെന്ന് ആരോപിച്ച് മൂന്നാര്‍ ടൗണിലെ റോഡരികില്‍ വീട്ടമ്മയുടെ സമരം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാരി ശാന്തിയാണ്​ ഭർത്താവിനും അഞ്ച്​ മക്കൾക്കുമൊപ്പം ഗാന്ധി പ്രതിമക്ക്​ മുന്നിൽ സമരം നടത്തുന്നത്. പള്ളിവാസല്‍ പഞ്ചായത്ത്​ 13ാം വാര്‍ഡിലെ 45ാം നമ്പർ അംഗൻവാടിയിലെ ജീവനക്കാരി അവധിയെടുത്തപ്പോള്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ 2016ല്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. ജീവനക്കാരി മടങ്ങിയെത്തിയതോടെ ശാന്തി ജോലിയില്‍നിന്ന് മാറിയെങ്കിലും പുതിയ ഒഴിവുവരുമ്പോള്‍ ജോലി നല്‍കാമെന്ന് അധികൃതർ ഉറപ്പുനല്‍കി. പുതിയ ഒഴിവ്​ വന്നതോടെ ജോലിക്കായി ശാന്തി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടക്ക്​ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ ബന്ധുവിന് ഈ ജോലി നല്‍കുകയും ചെയ്തു. തുടര്‍ന്ന്, കഴിഞ്ഞ മാസം ഏഴിന് ശാന്തി കുടുംബസമേതം ആര്‍.ഡി.ഒ ഓഫിസിന്​ മുന്നില്‍ സമരം നടത്തിയിരുന്നു. ശേഷവും തുടര്‍നടപടി ഉണ്ടാകാത്തതിനാലാണ്​ മൂന്നാര്‍ ടൗണിലെ സമരം. ചിത്രം 1 ഭര്‍ത്താവിനും മക്കൾക്കുമൊപ്പം മൂന്നാര്‍ ടൗണില്‍ സമരം ചെയ്യുന്ന ശാന്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story