Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതിയകാലം,...

പുതിയകാലം, പുതിയപ്രതീക്ഷകൾ

text_fields
bookmark_border
പെരുന്നാൾ സപ്ലിമെന്‍റിലേക്ക്​ (ഇടുക്കി മൂന്നാം പേജ്)​ കോവിഡ്​ ആശങ്കകൾ നീങ്ങിയതോടെ സജീവമായ ആഘോഷ വേളകളെ വിപണി ഏറെ പ്രതീക്ഷകളോടെയാണ്​ വരവേൽക്കുന്നത്​. കഴിഞ്ഞ രണ്ട്​ വർഷങ്ങളിലും ഈസ്റ്ററും വിഷുവും റമദാനും ഓണവുമെല്ലാം കടന്നുപോകുമ്പോൾ പതിവ്​ ചലനങ്ങൾ നിലച്ച്​​ ആശങ്കയുടെ നിഴലിലായിരുന്നു വിപണി. എന്നാൽ, ഇത്തവണ അതിജീവനത്തിന്‍റെ ഊർജവും പ്രതീക്ഷകളുടെ കരുത്തുമായി ഉയിർത്തെഴുന്നേൽപ്പിനൊരുങ്ങുന്ന കാഴ്ചയാണ്​ വിപണിയിലെങ്ങും. വ്രതാനുഷ്ഠാനം അവസാന ദിനങ്ങളിലേക്ക്​ കടന്നതോടെ ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപണിയും ഒരുങ്ങിക്കഴിഞ്ഞു. വസ്ത്ര, ഗൃഹോപകരണ, പലചരക്ക്​, പഴം, പച്ചക്കറി വിപണികളിൽ പുതുമയും വ്യത്യസ്തതയുമുള്ള വിഭവങ്ങളാണ്​ ഉപഭോക്​താക്കളെ ആകർഷിക്കാൻ ഒരുക്കുന്നത്​. മുൻവർഷങ്ങളിലെ നഷ്ടങ്ങളിൽനിന്ന് ഇത്തവണ കരകയറാനാവുമെന്ന പ്രതീക്ഷയിൽ സ്​റ്റോക്കുകൾ നേരത്തേയെത്തിച്ച് വലിയ ഒരുക്കംതന്നെ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്​. കോവിഡ്​ വ്യാപനത്തിന്​ മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റമദാൻ വിപണിയിൽ ഉണർവ്​ ​നേരത്തേതന്നെ പ്രകടമാണ്​. വിലക്കുറവടക്കം ഓഫറുകളും വിവിധ വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള വൈവിധ്യങ്ങളും ഇത്തവണയും വിപണിയുടെ സവിശേഷതകളാണ്​. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡിൽ മങ്ങിപ്പോയ വിപണിയുടെ പ്രതാപവും സമൃദ്ധിയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. കഴിഞ്ഞ രണ്ടുവർഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് വസ്ത്രവ്യാപാര മേഖല കടന്നുപോയത്​. ഇത്തവണ കോവിഡ്​ ആശങ്കകൾ നീങ്ങിയതിന്‍റെ സന്തോഷത്തിലും ഉണർവിലുമാണ്​ വസ്ത്ര​വ്യാപാര ശാലകളും ഉപഭോക്​താക്കളും. പുതിയ കലക്​ഷനുമായി വസ്ത്ര വ്യാപാരശാലകളെല്ലാം സജീവമാണ്. നിശ്ചിത തുകക്കുമുകളിലുള്ള പ​ർച്ചേസിന്​ ബോണസ്​ കാർഡ്​, ഒന്നെടുത്താൽ ഒന്ന്​ സൗജന്യം, നിശ്ചിത ശതമാനം തുക കാഷ്​ ഡിസ്​കൗണ്ട് തുടങ്ങിയവയാണ്​ വസ്ത്രവ്യാപാര ശാലകൾ മുന്നോട്ടുവെക്കുന്ന പ്രധാന ഓഫറുകൾ. പുതിയ സ്​റ്റോക്കും നൂതന ട്രെൻഡുകൾക്ക്​ യോജിച്ച വൈവിധ്യമാർന്ന കലക്ഷനുകളും നേരത്തേതന്നെ വ്യാപാരികൾ ഉറപ്പാക്കിയിട്ടുണ്ട്​. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഫാഷൻ വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗംതന്നെ ചിലർ ഒരുക്കിയിരിക്കുന്നു. വരും ദിവസങ്ങളിൽ വസ്ത്രവിപണിയിൽ തിരക്കേറുമെന്നാണ്​ പ്രതീക്ഷ. എക്​​സ്​​ചേഞ്ച്​ സൗകര്യവും ആകർഷക ഓഫറുകളും തവണ വ്യവസ്ഥയുമായി ഗൃഹോപകരണ, മൊബൈൽ ഫോൺ വിപണിയും സജീവമാണ്​. റമദാൻ തുടങ്ങിയതോടെ പഴം- പച്ചക്കറി വിപണിയും ഉണർന്നിരുന്നു. വില ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന്​ വ്യാപാരികൾ പറയുന്നു​. ഇത്തവണ വില അൽപം വർധിച്ചിട്ടുണ്ടെങ്കിലും പഴ വിപണിയിൽ കച്ചവടത്തിന്​ കുറവില്ല. ഓറഞ്ച്​ വില നൂറിന്​ മുകളിലാണ്​. ആപ്പിൾ 180 മുതൽ 250 വരെയാണ്​. തണ്ണിമത്തൻ വില കിലോ 20ൽ നിന്ന്​ അൽപം ഉയർന്നിട്ടുണ്ട്​​. മാമ്പഴങ്ങളും വിപണിയിൽ​ കൂടുതലായി എത്തിത്തുടങ്ങി. റമദാൻകാലത്ത്​ വ്യാപാരം കൂടുതൽ സജീവമായ മേഖലകളിലൊന്നാണ്​ ഈത്തപ്പഴ വിപണി. വിദേശരാജ്യങ്ങളിൽനിന്ന്​ എത്തിച്ച, വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുള്ള ഈത്തപ്പഴങ്ങൾ വിപണി കൈയടക്കികഴിഞ്ഞു. ഇറാൻ, അൾജീരിയ, തുനീഷ്യ, സൗദി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നാണ്​ ഈത്തപ്പഴം പ്രധാനമായും എത്തുന്നത്​. ഇറാനിൽനിന്നുള്ള ബറാറി, സൗദിയുടെ അജ്​വ, മഷ്​ഹൂഖ്​, സഫാവി, മറിയം, മബ്​റൂം, ജോർദാന്‍റെ മജ്​ദൂൾ എന്നിവക്കാണ്​ ആവശ്യക്കാർ കൂടുതൽ. ഈത്തപ്പഴത്തിനൊപ്പം കശുവണ്ടിപ്പരിപ്പ്​, പിസ്ത, ബദാം, അത്തിപ്പഴം എന്നിവക്കും മികച്ച വിൽപനയുണ്ട്​. ചിത്രം: TDSUP vipani തൊടുപുഴ നഗരത്തിലെ വസ്ത്രവിൽപനശാലയിൽ നിന്നുള്ള ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story