Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:52 AM IST Updated On
date_range 21 April 2022 5:52 AM ISTസൗഹൃദത്തിന്‍റെ ദൂതുണർത്തി ഇഫ്താർ സംഗമം
text_fieldsbookmark_border
MUST കോട്ടയം: ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്‍റെയും മതമാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ദിവസങ്ങളിൽ നമുക്ക് ഒത്തുചേരാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായ സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് എ.എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ആശങ്കാജനകമായ ഈ അന്തരീക്ഷരത്തിൽ ഇഫ്താർ സംഗമം വ്യാപകമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. നമ്മുടെ അയൽസംസ്ഥാനങ്ങളിൽ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസ് കേരളത്തെ ബാധിക്കാതെ നോക്കേണ്ടത് പ്രബുദ്ധരായ നമ്മുടെ എല്ലാവരുടെയും ബാധ്യതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി കെ.എ. യൂസഫ് ഉമരി റമദാൻ സന്ദേശത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമലാ ജിമ്മി, കോട്ടയം നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, കലക്ടർ ഡോ. പി.കെ. ജയശ്രീ, ഡെപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി, കെ.എഫ്.ഡി.സി ചെയർപേഴ്സൻ ലതിക സുഭാഷ്, യു.ഡി.എഫ്. ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, സി.പി.ഐ ജില്ല എക്സിക്യൂട്ടീവംഗം അഡ്വ. വി.ബി ബിനു, എൻ.സി.പി സംസ്ഥാന സെക്രട്ടറി സുഭാഷ്, ഡോ. എം.ഹനീഫ്, പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ് നൗഷാദ്, സ്വാമി കൈവല്യാനന്ദ സരസ്വതി, അഡ്വ. വിനീത, വ്യാപാരിവ്യവസായി ഏകോപന സമിതി അംഗം എം.കെ ഖാദർ, സാഹിത്യകാരി മിനി സുരേഷ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് ഫാറൂഖ്, മംഗളം പബ്ലിക്കേഷൻ എം.ഡി സാജൻ വർഗീസ്, സംക്രാന്തി എസ്.എൻ.എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ സംസാരിച്ചു. ജില്ല പി.ആർ സെക്രട്ടറി സലിം മുഹമ്മദ് സ്വാഗതവും ഏരിയ പ്രസിഡന്‍റ് എം.എ. നൗഫൽ നന്ദിയും പറഞ്ഞു. പടം: DP
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story