Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെട്ടും മട്ടും മാറി...

കെട്ടും മട്ടും മാറി ഖാദി; ഇനി ഫ്ലിപ്​കാർട്ടിലും ലഭ്യം

text_fields
bookmark_border
തിരുവനന്തപുരം: കെട്ടിലും മട്ടിലും മാറ്റം വരുത്തി വിപണന, ഉൽപാദന മേഖലകളിൽ പുതിയ കാൽ​വെപ്പുമായി ഖാദി ഗ്രാമവ്യവസായ ബോർഡ്​. ഖാദി ബോർഡ്​ ഉൽപന്നങ്ങൾ ഇനി കടകൾക്ക്​ പുറമേ, ഓൺലൈനായും ലഭ്യമാകും. ഇതിനായി ഓൺലൈൻ വ്യാപാര പ്ലാറ്റ്​ഫോമായ ഫ്ലിപ്കാർട്ടുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചിന്​ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഖാദി ഷോയും സംഘടിപ്പിക്കുമെന്ന്​ ഖാദി ബോർഡ്​ വൈസ്​ ചെയർമാൻ പി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതുതലമുറയെ ഖാദിയിലേക്ക്​ ആകർഷിക്കാൻ​ പുതിയ ഡിസൈനുകളിൽ വസ്ത്രങ്ങൾ തുന്നാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഫാഷൻ ടെക്​നോളജി കേരളയുമായി ധാരണയിലെത്തി. 200ഓളം പുതിയ റെഡിമെയ്​ഡ്​ വസ്ത്രങ്ങൾ വിപണിയിലെത്തിക്കും. 45 പ്രീമിയം ഔട്ട്​ ലെറ്റുകളിൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഫാഷൻ ടെക്​നോളജി ഡിസൈനർമാരുടെ സേവനം ലഭ്യമാക്കും. പുതിയ 75 ഷോറൂം തുടങ്ങും. തിരുവനന്തപുരം വഞ്ചിയൂരിൽ പുതിയ ഷോറൂം ആരംഭിച്ചു. ശുദ്ധമായ തേൻ, എള്ളെണ്ണ, പഞ്ഞിക്കിടക്കകൾ എന്നിവയും ലഭ്യമാണ്​. 2022-'23 വർഷം 150 കോടിയുടെ വിൽപനയാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story