Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:47 AM IST Updated On
date_range 21 April 2022 5:47 AM ISTജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു: ഡ്രൈവർക്ക് ഗുരുതരപരിക്ക്
text_fieldsbookmark_border
ഈരാറ്റുപേട്ട: പത്രവുമായി പോകുകയായിരുന്ന ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. അപകടത്തിൽ ജീപ്പ് ഡ്രൈവർ അതിരമ്പുഴ സ്വദേശി സതീഷിന് ഗുരുതര പരിക്കേറ്റു. മേലുകാവ് മറ്റത്തിനും പാണ്ടിയൻമാവിനും ഇടയിൽ രാവിലെ ആറോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് പത്രവുംകൊണ്ട് കാഞ്ഞിരംകവലക്ക് പോയ ജീപ്പ് തിരികെവരും വഴിയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ സതീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
