Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭരണങ്ങാനത്ത്​...

ഭരണങ്ങാനത്ത്​ ഫോട്ടോഫ്രെയിം നിർമാണ യൂനിറ്റ് കത്തിനശിച്ചു

text_fields
bookmark_border
ഭരണങ്ങാനത്ത്​ ഫോട്ടോഫ്രെയിം നിർമാണ യൂനിറ്റ് കത്തിനശിച്ചു
cancel
lead വൈദ്യുതി തകരാർ മൂലമാണ്‌ തീ പടർന്നതെന്നാണ്‌ പ്രാഥമിക നിഗമനം പാലാ: ഭരണങ്ങാനത്ത്‌ വൻകിട ഫോട്ടോഫ്രെയിം നിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തത്തിൽ സ്ഥാപനം പൂർണമായി കത്തിനശിച്ചു. ഭരണങ്ങാനം പള്ളിക്ക്‌ എതിർവശം ചേന്നാംപള്ളിൽ ബിൽഡിങ്ങിന്‍റെ മൂന്നാംനിലയിൽ വരുന്ന വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ചേന്നാംപള്ളിൽ കിഷോറിന്‍റെ ഫർണിച്ചർ മാർട്ടാണ്‌ കത്തിനശിച്ചത്‌. ചൊവ്വാഴ്ച വൈകീട്ട്‌ ഏഴരയോടെയാണ്‌ സംഭവം. സംഭവം അറിഞ്ഞ്‌ പാലാ, ഈരാറ്റുപട്ട എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന്‌ യൂനിറ്റ്‌ അഗ്നിശമന സേനാംഗങ്ങൾ രണ്ട്‌ മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. അപ്പോഴേക്കും സ്ഥാപനം പൂർണമായി കത്തിനശിച്ചിരുന്നു. 2000 ചതുരശ്രയടിയോളം വരുന്ന നിർമാണ യൂനിറ്റിലെ യന്ത്രസാമിഗ്രികളും തേക്ക്‌ ഉൾപ്പെടെയുള്ള തടികളിൽ നിർമിച്ച രൂപങ്ങൾ, ഫോട്ടോ ഫ്രെയിം, ഗ്ലാസ്‌, രൂപക്കൂടുകൾ, മെഴുകുതിരി കാലുകൾ തുടങ്ങിയ വസ്‌തുക്കളും തടിയിൽ തീർത്ത ഫ്രെയിമുകൾ ഉൾപ്പെടെ നിർമാണസാമഗ്രികളും പൂർണമായി കത്തിനശിച്ചു. മുകൾനിലയിൽ ആയിരുന്നതിനാലും ചൂടുമൂലം ഗ്ലാസ്‌ ഉൾപ്പെടെ പൊട്ടിത്തെറിച്ചതിനാലും രക്ഷാദൗത്യം ശ്രമകരമായിരുന്നു. വൈദ്യുതി തകരാർ മൂലമാണ്‌ തീ പടർന്നതെന്നാണ്‌ പ്രാഥമിക നിഗമനമെന്ന്‌ പാലാ പൊലീസ്‌ പറഞ്ഞു. മുപ്പതോളം വനിതകൾ ഉൾപ്പെടെ ജോലി ചെയ്‌തുവരുന്ന സ്ഥാപനം വൈകീട്ട്‌ അഞ്ചുവരെ പ്രവർത്തിച്ചിരുന്നു. നിർമാണ യൂനിറ്റിലെ ജോലിക്കാർ പോയശേഷമാണ്‌ തീപിടിത്തം ഉണ്ടായത്‌. താഴത്തെനിലയിൽ സ്ഥാപന ഉടമയുടെ തന്നെ ബേക്കറിയും ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാംനിലയിൽ ഫെഡറൽ ബാങ്ക്‌ ഉൾപ്പെടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്‌. നിർമാണ യൂനിറ്റ്‌ അടച്ചശേഷം താഴെയുള്ള ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരാണ്‌ സ്ഥാപനത്തിൽനിന്ന്‌ പുക ഉയരുന്നതുകണ്ടത്‌. പെട്ടെന്നായിരുന്നു തീപടർന്ന്‌ കത്തിയത്‌. നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുന്നതേയുള്ളൂവെന്ന്‌ പാലാ അഗ്നിരക്ഷ സേന അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story