Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഞ്ചലിപ്പ പാലം...

അഞ്ചലിപ്പ പാലം തുറന്നുനൽകി

text_fields
bookmark_border
അഞ്ചലിപ്പ പാലം തുറന്നുനൽകി
cancel
കാഞ്ഞിരപ്പള്ളി: പ്രളയത്തെത്തുടർന്ന് തകർന്ന കൈവരികളുടെയും അപ്രോച്ച് റോഡിന്‍റെയും നിർമാണം പൂർത്തിയാക്കി . ജില്ല പഞ്ചായത്തിൽനിന്ന്​ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണപ്രവർത്തനം പൂർത്തിയാക്കിയത്. ഫെബ്രുവരി രണ്ടിന് ആരംഭിച്ച നിർമാണപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടര മാസംകൊണ്ടാണ് പൂർത്തീകരിച്ചത്. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്​ പാലം തുറന്നുനൽകി. യോഗത്തിൽ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ജെസി ഷാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ, അഞ്ചലിപ്പ സെന്‍റ്​ പയസ് ദേവാലയ വികാരി സെബാസ്റ്റ്യൻ ഉള്ളാട്ട്, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, കെ.എസ്. എമേഴ്സൺ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, പഞ്ചായത്ത്​ അംഗങ്ങളായ റിജോ വാളാന്തറ, വി.പി. രാജൻ, മഞ്​ജു മാത്യു, ബിജു ചക്കാല, ജെസി മലയിൽ എന്നിവർ സംസാരിച്ചു. മണിമല റോഡിൽനിന്ന്​ പാലത്തിലേക്ക്​ പ്രവേശിക്കുന്ന ഭാഗത്ത് സ്വകാര്യവ്യക്തി വിട്ടുനൽകിയ സ്ഥലം ഉപയോഗിച്ച് ഇരുവശത്തേക്കും ഒരുമീറ്റർ വീതികൂട്ടിയാണ് നിലവിൽ അപ്രോച്ച് റോഡ് നവീകരിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന് പുറമെ പാലത്തിന്‍റെ കൈവരികളും എടുത്തുമാറ്റാവുന്ന രീതിയിൽ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. KTL w BL Anchilippa paalam ചിത്രവിവരണം: പുതുക്കിപ്പണിത കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പാലവും അപ്രോച്ച് റോഡും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്​ഘാടനം ചെയ്യുന്നു KTL w BL Anchilippa paalam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story