Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:38 AM IST Updated On
date_range 21 April 2022 5:38 AM ISTറവന്യൂ കലോത്സവ വേദികൾ ഉണർന്നു
text_fieldsbookmark_border
കോട്ടയം: ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന കലോത്സവത്തിന് തുടക്കം. കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. 29വരെ നടക്കുന്ന കലോത്സവത്തിൽ അഞ്ച് വേദികളിലായി 29ഓളം കലാ-കായിക മത്സരങ്ങളിൽ ജീവനക്കാർ മാറ്റുരക്കും. എ.ഡി.എം ജിനു പുന്നൂസ്, പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്രബാബു, ആർ.ആർ ഡെപ്യൂട്ടി കലക്ടർ അനിൽ ഉമ്മൻ, പുഞ്ച സ്പെഷൽ ഓഫിസർ സോളി ആന്‍റണി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ജിയോ ടി.മനോജ്, എൽ.ആർ ഡെപ്യൂട്ടി കലക്ടർ ഫ്രാൻസിസ് പി. സാവിയോ, സർവേ സൂപ്രണ്ട് എ.കെ. സത്യൻ, ഫിനാൻസ് ഓഫിസർ എം.എസ്. ഷാജി തുടങ്ങിയവർ പങ്കെടുത്തു. ആദ്യ ദിനത്തിൽ കവിതാലാപനം, ഉപന്യാസരചന, കവിതരചന എന്നീ മത്സരങ്ങൾ നടന്നു. ജില്ലതല വിജയികൾ സംസ്ഥാനതല റവന്യൂ കലോത്സവത്തിൽ പങ്കെടുക്കും. മൃഗസംരക്ഷണ വകുപ്പ് പൂർത്തീകരിക്കുന്നത് 4.28 കോടിയുടെ പദ്ധതികൾ കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം പൂർത്തിയാകുമ്പോൾ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് പൂർത്തീകരിക്കുന്നത് 4.28 കോടിയുടെ പദ്ധതികൾ. വളർത്തുമൃഗങ്ങൾക്ക് രാത്രിയിൽ അടിയന്തര ചികിത്സക്കുള്ള സൗകര്യം 11 ബ്ലോക്കുകളിലും ഏർപ്പെടുത്തി. ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് 43.76 ലക്ഷം രൂപയുടെ രണ്ട് പദ്ധതികൾ നടപ്പാക്കി. വ്യാവസായികാടിസ്ഥാനത്തിൽ ആടുകളെ വളർത്തുന്നതിനുള്ള 20 ലക്ഷം രൂപയുടെ പദ്ധതിയിൽ 20 യൂനിറ്റുകൾ ആരംഭിച്ചു. 20 ആടുകളെയാണ് ഒരു യൂനിറ്റിൽ വളർത്തുന്നത്. നാഷനല്‍ ലൈവ് സ്റ്റോക്ക് മിഷന്‍- റൂറല്‍ ബാക്ക് യാര്‍ഡ് ഗോട്ട് ഡെവലപ്മെന്‍റ് സ്‌കീമിൽ തലയോലപ്പറമ്പ്, ടി.വിപുരം, മണിമല, അയ്മനം പഞ്ചായത്തുകളിലായി 40 യൂനിറ്റുകളും ആരംഭിച്ചു. ഒരു മുട്ടനാടും 10 പെണ്ണാടുകളുമടങ്ങുന്ന ഇത്തരം യൂനിറ്റുകൾക്കായി 23.76 ലക്ഷം രൂപ ചെലവഴിച്ചു. തലനാട് മാതൃക പഞ്ചായത്ത് വികസനത്തിനായി അഞ്ചുലക്ഷം രൂപയും മെയില്‍ കാഫ് ഫാറ്റനിങ്ങിനായി 13.80 ലക്ഷം രൂപയും ചെലവഴിച്ചു. മണര്‍കാട് പൗള്‍ട്രി ഫാമിന്‍റെ വികസനത്തിനായി 1.58 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. ഫാമിലെ പൗള്‍ട്രി ഷെഡുകളുടെ നവീകരണത്തിനായി 29ലക്ഷം രൂപയും 40 കെ.വി ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപയും ചെലവഴിച്ചു. 89 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന രണ്ട് പൗള്‍ട്രി ഷെഡുകളുടെ നിർമാണം പൂർത്തീകരിച്ചു. 26 ലക്ഷം രൂപ ചെലവില്‍ മണര്‍കാട് ഫാം ഓഫിസ്, ക്വാര്‍ട്ടേഴ്സ് നവീകരണം, ചുറ്റുമതില്‍ നിര്‍മാണം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 12.85 ലക്ഷം രൂപ ചെലവഴിച്ച് കോടിമത ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ഓപറേഷന്‍ തിയറ്റര്‍ ആധുനികവത്കരിച്ചു. 45 ലക്ഷം രൂപ വിനിയോഗിച്ച് വൈക്കം, കാഞ്ഞിരപ്പള്ളി, കോട്ടയം, പരിയാരം(പുതുപ്പള്ളി), പാലാ, ചങ്ങനാശ്ശേരി വെറ്ററിനറി പോളിക്ലിനിക്കുകളിലെ ലബോറട്ടറി സേവനങ്ങള്‍ വർധിപ്പിച്ചു. പാമ്പാടി മൃഗാശുപത്രിക്ക് 70 ലക്ഷത്തിന്‍റെയും കൊഴുവനാല്‍ മൃഗാശുപത്രിക്ക് 37ലക്ഷത്തിന്‍റെയും മേതിരി വെറ്ററിനറി സബ് സെന്‍ററിന് അഞ്ചുലക്ഷം രൂപയുടെയും കെട്ടിടം നിര്‍മിച്ചു. KTL KALOLSAVAM- ജില്ലതല റവന്യൂ കലോത്സവം കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story