Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:36 AM IST Updated On
date_range 21 April 2022 5:36 AM ISTഎം.ജി സർവകലാശാല
text_fieldsbookmark_border
പുതുക്കിയ ടൈംടേബിൾ കോട്ടയം: രണ്ടാം സെമസ്റ്റർ എം.ലൈബ് ഐ.എസ്സി (2020 അഡ്മിഷൻ - റെഗുലർ) പരീക്ഷയുടെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച ടൈംടേബിളിൽ നോളജ് ഓർഗനൈസേഷൻ - ലൈബ്രറി ക്ലാസിഫിക്കേഷൻ, നോളജ് ഓർഗനൈസേഷൻ - ലൈബ്രറി കാറ്റലോഗിങ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ കൂടി ഉൾപ്പടുത്തി. പ്രാക്ടിക്കൽ പരീക്ഷകൾ മേയ് നാല്, അഞ്ച് തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ. പരീക്ഷകൾ മേയ് നാല് മുതൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ-എൽഎൽ.ബി (ഓണേഴ്‌സ്) 2017 അഡ്മിഷൻ - റെഗുലർ / 2016 അഡ്മിഷൻ - സപ്ലിമെന്ററി പരീക്ഷകൾ മേയ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 25വരെയും 525 രൂപ പിഴയോടെ 26നും 1050 സൂപ്പർഫൈനോടെ 27നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പർ ഒന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. പരീക്ഷ തീയതി അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്- സൈബർ ഫോറൻസിക് (2013-2016 അഡ്മിഷനുകൾ -റീ-അപ്പിയറൻസ്), (2014-2018 അഡ്മിഷൻ -റീ-അപ്പിയറൻസ്) പരീക്ഷകൾ മേയ് 11ന് ആരംഭിക്കും. ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ/ ബി.കോം (സി.ബി.സി.എസ്.എസ് 2017വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി / 2012, 2013 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മേയ് നാലിന് ആരംഭിക്കും. പരീക്ഷഫലം 2021 സെപ്റ്റംബറിൽ നടന്ന രണ്ടാം വർഷ ഫിസിയോതെറപ്പി (2008 മുതലുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മേയ് നാല്. അസി. ഡയറക്ടർ -കരാർ നിയമനം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഓൺലൈൻ എജുക്കേഷൻ / ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് എന്നിവയിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് താൽക്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.mgu.ac.in വെബ്‌സൈറ്റിൽ. ഡെപ്യൂട്ടി ഡയറക്ടർ -കരാർ നിയമനം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് താൽക്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 2022 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60,000 രൂപയാണ്. താൽപര്യമുള്ളവർക്ക് മേയ് നാലിനകം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.mgu.ac.in വെബ്‌സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story