Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:42 AM IST Updated On
date_range 20 April 2022 5:42 AM IST'കടലാസ് വിലവർധന: സർക്കാർ നടപടി സ്വീകരിക്കണം'
text_fieldsbookmark_border
ചങ്ങനാശ്ശേരി: കടലാസിന്‍റെ വിലവര്‍ധനയും ഇതര സംസ്ഥാനങ്ങളിലെ വന്‍കിട കമ്പനികളുടെ കേരള വിപണിയിലെ ഇടപെടലും നിയന്ത്രിക്കാന്‍ സർക്കാർ സത്വരനടപടി സ്വീകരിക്കണമെന്ന് നോട്ടുബുക്ക് മാനുഫാക്‌ചേഴ്‌സ് അസോ. ജില്ലാ പ്രസിഡന്‍റ് ലാലി ഇളപ്പുങ്കല്‍ ആവശ്യപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കിടെ കടലാസിന്‍റെ വിലയില്‍ 25 ശതമാനത്തോളം വർധനവ് വന്നത് കേരളത്തിലെ നോട്ടുബുക്ക് നിര്‍മാണത്തെയും അച്ചടി വ്യവസായത്തെയും പ്രതിസന്ധിയിലാക്കി. കിലോക്ക 65 രൂപ ഉണ്ടായിരുന്ന കടലാസിന്‍റെ വില 80 രൂപവരെയായി വർധിച്ചു. വിവിധയിനം കടലാസുകളുടെ ദൗര്‍ലഭ്യവും വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു. വലുതും ചെറുതുമായ 300 ലെറെ സ്ഥാപനങ്ങളെ പ്രളയവും കൊറോണയും സാരമായി ബാധിച്ചു. ഇവയില്‍ ഭൂരിപക്ഷവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ആളുകള്‍ ഈ വ്യവസായത്തെ ആശ്രയിച്ചു ഉപജീവനം കഴിക്കുന്നു. കടലാസിനു പുറമേ മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയും വർധിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര മുതലായ അയല്‍ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തില്‍ കടലാസും മറ്റ് അസംസ്‌കൃത വസ്തുക്കളും എത്തുന്നത്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വർധനയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതുമൂലം, അച്ചടി ജോലികളും നോട്ടുബുക്ക് നിര്‍മാണവും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നതും ഉൽപാദന നഷ്ടവും, സംസ്ഥാനത്തെ ഈ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് തൊഴില്‍ നഷ്ടവും ഉണ്ടാകുന്നതായി അസോ. ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story