Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:39 AM IST Updated On
date_range 20 April 2022 5:39 AM ISTഎന്‍റെ കേരളം പ്രചാരണ യാത്ര: വൈക്കത്തെ പര്യടനം സമാപിച്ചു
text_fieldsbookmark_border
വൈക്കം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നിയോജകമണ്ഡലങ്ങൾ തോറും ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രചാരണ യാത്രയുടെ വൈക്കം മണ്ഡലത്തിലെ പര്യടനം സമാപിച്ചു. ബണ്ട് റോഡ് ജങ്ഷൻ, ഉല്ലല, ടി.വി പുരം, വൈക്കം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ തത്സമയ ക്വിസ്, കലാജാഥ എന്നിവ നടത്തി. വൈക്കം ബോട്ടുജെട്ടി സമീപത്ത് നടന്ന സമാപന ചടങ്ങ് വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ രാധിക ശ്യാം, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാൽ, പി.ഡി. ബിജിമോൾ എന്നിവർ പങ്കെടുത്തു. ബണ്ട് റോഡിൽ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഉല്ലല വില്ലേജ് ഓഫിസ് അങ്കണത്തിൽ നടന്ന കലാജാഥ തലയാഴം പഞ്ചായത്ത് പ്രസിഡന്‍റ് ബി.എൽ. സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. ടി.വി. പുരം മൂത്തേടത്തുകാവ് ക്ഷേത്രത്തിനുസമീപം നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കവിത റെജി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story