Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:39 AM IST Updated On
date_range 20 April 2022 5:39 AM ISTമുണ്ടക്കയം മണിമലയാർ ആഴംകൂട്ടൽ ആരംഭിച്ചു
text_fieldsbookmark_border
മുണ്ടക്കയം: പ്രളയത്തിൽ നികന്ന മണിമലയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി ചളിയും മണലും കോരിമാറ്റുന്ന പ്രവർത്തനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത് രതീഷ്, ബ്ലോക്ക് മെംബർ പി.കെ. പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, വ്യാപാരി സമിതി പ്രസിഡന്‍റ് ആർ.സി. നായർ, അനിൽ സുനിത, എം.ജി. രാജു, ബെന്നി ചേറ്റുകുഴി, സുനിൽ ടി.രാജ്, ഷാജി തട്ടമ്പറമ്പിൽ, ജയകുമാർ, ചാർലി കോശി, ബോബി കെ.മാത്യു, കെ.എൻ. സോമരാജൻ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രിയകക്ഷി വാളന്‍റിയർമാർ, സന്നദ്ധസംഘടന പ്രവർത്തകർ, കടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവർ പങ്കാളികളായി. പഞ്ചായത്ത്, റവന്യൂ, ഇറിഗേക്ഷൻ ഡിപ്പാർട്മെന്‍റുകൾ സംയുക്തമായാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. ഇവിടുന്നുവാരുന്ന മണലും ചളിയും വിവിധ സ്ഥലങ്ങളിലായി സംഭരിച്ച് റവന്യൂ അധികൃതർ ലേലം ചെയ്യും. KTL WBL ManiMalayar ചിത്രവിവരണം: മുണ്ടക്കയം മണിമലയാർ പുനർജനി പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
