Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:38 AM IST Updated On
date_range 20 April 2022 5:38 AM ISTവാഴൂർ പഞ്ചായത്തിൽ ജലനടത്തം
text_fieldsbookmark_border
വാഴൂർ: 'തെളിനീർ ഒഴുകുന്ന കേരളം' പദ്ധതിയുടെ ഭാഗമായി തോടുകളും പുഴകളും സംരക്ഷിക്കുന്നതിന് ബോധവത്കരണ പരിപാടികളും നടപടികളുമായി വാഴൂർ പഞ്ചായത്ത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തിലെ കൊടുങ്ങൂരിലും പുളിക്കൽകവലയിലും ജലനടത്തം സംഘടിപ്പിച്ചു. കവലകളോട് ചേർന്നൊഴുകുന്ന തോടുകൾ സന്ദർശിച്ചു. തോടുകളിലേക്കുള്ള മാലിന്യം വലിച്ചെറിയൽ അവസാനിപ്പിക്കണമെന്ന് കർശന നിർദേശം നൽകി. ചില സ്ഥലങ്ങളിൽ വ്യാപാര സ്ഥാപന ഉടമകളെ കൊണ്ട് മാലിന്യം നീക്കിച്ചു. എല്ലാ വാർഡുകളിലും ജല നടത്തവും ജല സഭകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീകാന്ത് പി. തങ്കച്ചൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഡി. സേതുലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ സുബിൻ നെടുമ്പുറം, ഡെൽമ ജോർജ്, ജിബി വർഗീസ് പൊടിപ്പാറ, പി.ജെ. ശോശാമ്മ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ രാജൻ കുമ്പുക്കൽ, അംബ ചന്ദ്രൻ, ഈപ്പൻ ചാലിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബേസിൽ വർഗീസ്, എസ്. വിനോദ് എന്നിവർ സംസാരിച്ചു. KTL VZR 5 Jalanadatham ചിത്രവിവരണം തെളിനീരൊഴുകുന്ന കേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ പഞ്ചായത്ത് സംഘടിപ്പിച്ച ജലനടത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
