Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടവേളക്കുശേഷം പകലരങ്ങ്...

ഇടവേളക്കുശേഷം പകലരങ്ങ് പുനർജനിക്കുന്നു

text_fields
bookmark_border
പൊൻകുന്നം: കോവിഡ് മൂലം മുടങ്ങിപ്പോയ പകൽ കഥകളിക്ക് പുനർജീവനൊരുക്കി കഥകളിപ്രേമികൾ. ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്‍റെ പകലരങ്ങാണ് രണ്ടുവർഷത്തിനുശേഷം വീണ്ടുമൊരുങ്ങുന്നത്. 23ന് പത്താമുദയ ഉത്സവത്തിന് 1.30ന് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രാങ്കണത്തിൽ നളചരിതം ഒന്നാംദിവസം മേജർസെറ്റ് കഥകളിയാണ് നടത്തുന്നത്. കുടമാളൂർ നാട്യമണ്ഡലമാണ് ചമയം ഒരുക്കുന്നത്. പീശപ്പള്ളി രാജീവൻ, കലാരംഗം ആനിക്കാട് കണ്ണൻ, മയ്യനാട് രാജീവൻ നമ്പൂതിരി, കലാമണ്ഡലം അനിൽകുമാർ, ഗൗരി എസ്.നായർ, ആനിക്കാട് വിഷ്ണു മുരളീധരൻ എന്നിവർ വേഷമിടും. മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story