Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരസഭയിലെ...

കോട്ടയം നഗരസഭയിലെ ഫണ്ട് മാറ്റിയ സംഭവത്തിൽ അന്വേഷണം

text_fields
bookmark_border
കോട്ടയം: നഗരസഭയിൽ ഐ.എച്ച്​.എസ്​.ഡി.പി പദ്ധതിപ്രകാരം അക്കൗണ്ടിലുണ്ടായിരുന്ന ഒരുകോടി കൗൺസിൽ അനുമതി കൂടാതെ സിറ്റി യൂനിയൻ ബാങ്കിലേക്ക് മാറ്റിയതിൽ വിശദ അന്വേഷണത്തിന്​ ശിപാർശ ചെയ്ത്​ 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ്​ റിപ്പോർട്ട്​. തുക മാറ്റിയത്​ വിവാദമായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന്​ ചെയർപേഴ്​സൻ തുക തിരിച്ച്​ അക്കൗണ്ടിലേക്ക്​ മാറ്റുകയും ചെയ്തു. 1,85,29,934 രൂപയാണ്​ ഐ.എച്ച്​.എസ്.ഡി.പി പദ്ധതിപ്രകാരം പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്നത്​. അക്കൗണ്ട്​ ക്ലോസ്​ ചെയ്യാനും അവശേഷിക്കുന്ന തുക പലിശസഹിതം കുടുംബശ്രീ മിഷൻ അക്കൗണ്ടിൽ നിക്ഷേപിക്കാനും നിർദേശമുണ്ടായിരുന്നു. അതനുസരിച്ച്​ 85,60,808 രൂപ കുടുംബശ്രീക്ക്​ കൈമാറി. ബാക്കി തുക മുനിസിപ്പാലിറ്റി വിഹിതമാണെന്നാണ്​ ഫയലിൽ രേഖപ്പെടുത്തിയിരുന്നത്​. വികസന ഫണ്ടിൽനിന്ന് വകയിരുത്തിയ തുകയാണ്​ ഇതെന്ന്​ പരിശോധനയിൽ വ്യക്തമായി. നഗരസഭയിൽ ഭവനനിർമാണ പദ്ധതിയായ പി.എം.എ.വൈയിലേക്ക് തുക ഉൾപ്പെടുത്തി വിനിയോഗിക്കാൻ പ്രപ്പോസൽ തയാറാക്കാൻ പി.എം.എ.വൈ മാനേജരെ ചുമതലപ്പെടുത്തി 2020ൽ കത്ത് നൽകി. ഇതിന്‍റെ തുടർനടപടികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നൽകിയ ഓഡിറ്റ്​ അന്വേഷണത്തിന് മറുപടി ലഭ്യമാക്കിയിട്ടില്ല. ഈ നിർദേശം നിലനിൽക്കെയാണ്​ സെക്രട്ടറിയുടെ ആവശ്യപ്രകാരം തുക സിറ്റി യൂനിയൻ ബാങ്ക് കോട്ടയം ശാഖയിലെ അക്കൗണ്ടിലേക്ക് 2021 മാർച്ചിൽ മാറ്റിയത്​. പെയർപേഴ്​സന്‍റെ നി​ർദേശമനുസരിച്ച്​ തുക തിരികെ പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്​. ഏതു സാഹചര്യത്തിലാണ്​ തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്​ എന്നും ഇതിനുള്ള മുനിസിപ്പൽ കൗൺസിലിന്‍റെ തീരുമാനവും ഫയലിൽ ലഭ്യമല്ല. മിനിറ്റ്സ് ബുക്കിലും വിവരം ഇല്ല. കമ്മിറ്റി തീരുമാനം പരിശോധനക്ക്​ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയ്തിട്ടില്ല. വികസനഫണ്ടിൽനിന്ന്​ ഐ.എച്ച്​.എസ്​.ഡി.പി പദ്ധതിയിലേക്ക്​ 2017ൽ മുനിസിപ്പൽ വിഹിത ഇനത്തിൽ നൽകിയ തുക സഞ്ചിതനിധിയിലേക്ക് തിരിച്ചടക്കുകയോ സർക്കാറിന്‍റെ അനുമതി വാങ്ങി സമാന പദ്ധതികൾക്ക് വിനിയോഗിക്കുകയോ ആണ്​ ചെയ്യേണ്ടിയിരുന്നത്​. ഈ സാധ്യതകളൊന്നും പ്രയോജനപ്പെടുത്തിയില്ലെന്നും ഓഡിറ്റ്​ റിപ്പോർട്ടിൽ പറയുന്നു. .............. നഗരസഭ പാഴാക്കിയത്‌ 33.85 കോടി കോട്ടയം: നഗരസഭയിൽ പദ്ധതി നടപ്പാക്കുന്നതിലെ അലംഭാവം മൂലം നഷ്‌ടമായത്‌ കോടികൾ. 2019-20 സാമ്പത്തികവർഷം നഗരസഭ പാഴാക്കിയത്‌ 33.85 കോടിയാണെന്നാണ്​ ഓഡിറ്റ്​ റിപ്പോർട്ടിൽ പറയുന്നത്​. സാമ്പത്തിക വർഷാവസാനം കോവിഡും ലോക്‌ഡൗണും വന്നതോടെ പണം ചെലവഴിക്കാൻ നഗരസഭക്ക്‌ സാധിച്ചില്ല. ലഭിച്ച തുകയുടെ 30.75 ശതമാനം മാത്രമാണ്​ വിവിധ പദ്ധതികൾക്കായി ചെലവിട്ടത്​. നഗരസഭയുടെ ദൈംദിന ഭരണനിർവഹണ പ്രവർത്തനങ്ങളിൽ ആഭ്യന്തര നിയന്ത്രണ സംവിധാനത്തിന്‍റെ അഭാവവും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. തിരുനക്കരയിലെ ഹോട്ടൽ നവീകരണത്തിലും ചട്ടലംഘനം കോട്ടയം: തിരുനക്കര ബസ്‌ സ്​റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്‍റെ നിർമാണത്തിലും ചട്ടലംഘനം കണ്ടെത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന ഭൂമിയിൽ നഗരസഭ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച്​ ത്രീ സ്‌റ്റാർ ബാർ തുടങ്ങാൻ അനധികൃത നിർമാണത്തിന്‌ എല്ലാ ആനുകൂല്യങ്ങളും നഗരസഭ ചെയ്‌തുകൊടുത്തതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അറ്റകുറ്റപ്പണിക്കുള്ള അനുമതി ഉപയോഗിച്ച്​, കൗൺസിൽ തീരുമാനത്തെ മാനിക്കാതെ കെട്ടിടത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. സ്ഥിരമായി നിയമലംഘനം നടത്തുന്നതിനാൽ ലൈസൻസ്​ റദ്ദാക്കാൻ നഗരസഭ കൗൺസിലിന്​ ശിപാർശ ചെയ്യാമെന്നും നിർമാണം സംബന്ധിച്ച സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ്‌ റിപ്പോർട്ട്​ കൗൺസിലിൽ വെച്ചിട്ടില്ല രണ്ടരവർഷമായി ഓഡിറ്റ്‌ റിപ്പോർട്ട്​ കൗൺസിലിൽ വെച്ചിട്ടില്ല. ആറുമാസം കൂടുമ്പോൾ ഓഡിറ്റ്‌ റിപ്പോർട്ട്​ കൗൺസിലിൽ വെച്ച്‌ അംഗീകാരം തേടണമെന്നാണ്‌ നിയമം. എന്നാൽ, കോട്ടയം നഗരസഭയിൽ അത്‌ പാലിക്കാറില്ല. ഭരണപക്ഷത്തെ അഴിമതി മറച്ചുപിടിക്കാനാണ്‌ കണക്കുകൾ കൗൺസിലിൽ വെക്കാത്തത്‌ -അഡ്വ. ഷീജ അനിൽ, നഗരസഭ പ്രതിപക്ഷ നേതാവ്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story