Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംഘട്ടനത്തില്‍...

സംഘട്ടനത്തില്‍ പരിക്കേറ്റ യുവാവ്​ മരിച്ചു; പ്രതി അറസ്റ്റിൽ

text_fields
bookmark_border
സംഘട്ടനത്തില്‍ പരിക്കേറ്റ  യുവാവ്​ മരിച്ചു; പ്രതി അറസ്റ്റിൽ
cancel
കോഴഞ്ചേരി: മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലക്ക്​ പരിക്കേറ്റ യുവാവ് മരിച്ചു. ആറന്മുള എരുമക്കാട് കളരിക്കോട് സ്വദേശി സജിയാണ്​ (46) മരിച്ചത്. സംഭവത്തിൽ ഇടയാറന്മുള കളരിക്കോട് വടക്കേതില്‍ റോബിന്‍ എബ്രഹാമി​നെ (26) പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലാണ് സംഭവം. സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. തടസ്സം പിടിക്കാന്‍ ശ്രമിച്ച സന്തോഷിനും മര്‍ദനമേറ്റു. തലക്ക്​ അടികൊണ്ട് ഗുരുതര പരിക്കേറ്റ സജിയെ ജില്ല ആശുപത്രിയിലും തുടർന്ന്​ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച രണ്ടിന് മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story