Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:33 AM IST Updated On
date_range 20 April 2022 5:33 AM ISTകാമുകിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
മൂന്നാർ: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ ശേഖരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി ആറുമുറി ലയത്തിൽ സന്തോഷാണ് (27) പിടിയിലായത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്സ്ആപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: സന്തോഷ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച ശേഷം വിഡിയോ കാൾ ചെയ്ത് നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്നതറിഞ്ഞ സന്തോഷ് ഈ ബന്ധം തകർക്കാനായി തന്‍റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു. ആ യുവാവ് ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചു കൊടുത്തതോടെയാണ് പെൺകുട്ടി ചതി തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെയും പ്രതിയുടെയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ചില തെളിവുകൾകൂടി ലഭിച്ചാൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ കെ.ഡി. മണിയൻ, എ.എസ്.ഐ സജി എം. ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി. ചിത്രം 1 അറസ്റ്റിലായ സന്തോഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
