Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സര്‍വകലാശാല...

എം.ജി സര്‍വകലാശാല പിരിച്ചുവിട്ട അധ്യാപകരുടെ ആനുകൂല്യങ്ങൾ: കേസ്​ ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
കോട്ടയം: എം.ജി സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളിൽനിന്ന്​ പിരിച്ചുവിടപ്പെട്ട അധ്യാപകരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കേസ്​ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. സെന്റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്​) എന്ന സൊസൈറ്റിക്ക്​ സ്വാശ്രയ സ്ഥാപനങ്ങള്‍ കൈമാറുന്നതിന്‍റെ ഭാഗമായാണ്​ 32 സ്ഥാപനത്തിലെ അധ്യാപകരെ പിരിച്ചുവിട്ടത്​. ഇതിനെതിരെ അധ്യാപകർ നൽകിയ ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ച്​ സർവകലാശാലക്ക്​ അനുകൂലമായി ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ അധ്യാപകർ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച്​ സ്ഥിരം അധ്യാപകർക്ക്​ നൽകുന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന ഉത്തരവ്​ നേടി. ഇതിനെതിരെ സർവകലാശാല നൽകിയ ഹരജിയാണ്​ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്​. ആരോഗ്യസർവകലാശാലയും സാ​ങ്കേതിക സർവകലാശാലയും വന്നതോടെ മെഡിക്കൽ, എൻജിനീയറിങ്​ സ്വാശ്രയ കോഴ്​സുകൾ സർവകലാശാലക്ക്​ നടത്താനാവാതെവന്നു. ആ സാഹചര്യത്തിലാണ്​ സ്വാശ്രയ സ്ഥാപനങ്ങളെ സീപാസിന്​ കീഴിലേക്ക് മാറ്റിയതും അധ്യാപകരെ പിരിച്ചുവിട്ടതും. ഇവർ താൽക്കാലിക അധ്യാപകരാണെന്നാണ്​ സർവകലാശാലയുടെ വാദം. വെള്ളക്കടലാസിൽ എഴുതിനൽകിയാണ്​ ഇവർക്ക്​ നിയമനം നൽകിയതും. നഷ്ടത്തിലാണ്​ സ്വാശ്രയ കോഴ്​സുകൾ നടത്തിയിരുന്നത്​. സ്ഥിരം അധ്യാപകർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും ഇവർക്കും നൽകുന്നത്​ കൂടുതൽ സാമ്പത്തിക ബാധ്യതയാവുമെന്നും സർവകലാശാല അധികൃതർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story