Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:48 AM IST Updated On
date_range 19 April 2022 5:48 AM ISTറബർ ബോർഡ് സ്ഥാപകദിനം ആചരിച്ചു
text_fieldsbookmark_border
കോട്ടയം: റബർ ബോർഡ് സ്ഥാപകദിനം ആചരണത്തിന് റബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ നേതൃത്വം നൽകി. റബർകൃഷി അതിലേർപ്പെട്ടിരിക്കുന്ന കർഷകരുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. റബർബോർഡ് വെർച്വൽ ട്രേഡ് ഫെയറിന്‍റെ രണ്ടാം സീസണിന്‍റെ ഉദ്ഘാടനവും ഡോ. ധനാനിയ നിർവഹിച്ചു. റബർ ബോർഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ആമുഖപ്രസംഗം നടത്തി. റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും വളർച്ചയും സന്തോഷവും ഉറപ്പാക്കേണ്ടത് മേഖലയുടെ മൊത്തത്തിലുള്ള വളർച്ചക്ക് അത്യന്താപേക്ഷിതമാമെന്നും റബർ ബോർഡ് ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. റബർ കർഷകനും ആർ.പി.എസ് പ്രസിഡന്‍റുമായ പ്രഫ. കെ.എസ് ഫ്രാൻസിസ്, ത്രിപുര ഡയറക്ടർ ലൈവ്‌ലിഹുഡ് പ്രസാദ റാവു, എച്ച്.എം.എൽ വൈസ് പ്രസിഡന്‍റ് സന്തോഷ് കുമാർ, ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോ. പ്രസിഡന്‍റ് സതീഷ് എബ്രഹാം, ബ്ലോക്ക് റബർ മാനുഫാക്ചറേഴ്‌സ് അസോ. പ്രസിഡന്‍റ് റോണി ജോസഫ് തോമസ്, ഇന്ത്യൻ റബർ ഡീലേഴ്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് ജോർജ് വാലി, സീനിയർ എ.ഐ.ആർ.ഐ വൈസ് പ്രസിഡന്‍റ് ശശികുമാർ സിങ്, ആത്മ സെക്രട്ടറി ജനറൽ രാജീവ് ബുദ്ധരാജ, ട്രെയിനിങ് ഡയറക്ടർ പി. സുധ എന്നിവർ പങ്കെടുത്തു. പടം: ktl rubber board റബർബോർഡ് സ്ഥാപകദിനം റബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story