Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:48 AM IST Updated On
date_range 19 April 2022 5:48 AM IST'എന്‍റെ കേരളം' പ്രചാരണ യാത്ര: ജനവിശ്വാസം നിലനിർത്തി സർക്കാർ മുന്നേറ്റം തുടരും - സി.കെ. ആശ
text_fieldsbookmark_border
വൈക്കം: ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നിലനിർത്തി ജനങ്ങളാഗ്രഹിക്കുന്ന വിധത്തിൽ വികസനമുന്നേറ്റം തുടരുമെന്ന് സി.കെ. ആശ എം.എൽ. എ. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രചാരണ യാത്രയുടെ വൈക്കം നിയോജക മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലൂക്ക് മാത്യു അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി സുനിൽ മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജിമോൾ പരിപാടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച ബണ്ട് റോഡ് ജങ്ഷൻ, ഉല്ലല, ടി.വി പുരം, വൈക്കം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ പര്യടനം നടക്കും. KTL ente keralam 'എന്‍റെ കേരളം' പ്രചാരണ യാത്രയുടെ വൈക്കം നിയോജക മണ്ഡലതല ഉദ്ഘാടനം വെള്ളൂരില്‍ സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story