Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:47 AM IST Updated On
date_range 19 April 2022 5:47 AM ISTകനത്തമഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ദേവാലയം തകര്‍ന്നു
text_fieldsbookmark_border
മുണ്ടക്കയം: കനത്ത മഴയെ തുടർന്ന് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ദേവാലയം തകർന്നു. ഇതോടെ സമീപത്തെ വീടുകളും ഭീഷണിയിലാണ്. മുണ്ടക്കയം-കോരുത്തോട് റൂട്ടില്‍ പാറമടയില്‍ ന്യൂഇന്ത്യ ബൈബിള്‍ ചര്‍ച്ചാണ് നശിച്ചത്. റോഡിന് താഴെ നിന്നുള്ള വലിയ കല്‍ക്കെട്ടിന് മുകളില്‍ ഒരുമാസം മുമ്പ് റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. ഈ ഭാഗമാണ് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. മടുക്ക മുതല്‍ പനക്കച്ചിറ വരെയുള്ള ഭാഗത്ത് റോഡിന്‍റെ ഒരുഭാഗം കൊക്കയാണ്. കോരുത്തോട് റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി ഈഭാഗത്ത് പല സ്ഥലങ്ങളിലും പുതിയ സംരക്ഷണഭിത്തികളും നിര്‍മിച്ചു. പഴയ കരിങ്കല്‍കെട്ടിന് മുകളില്‍ വലിയ കനത്തില്‍ കോണ്‍ക്രീറ്റ് സ്ഥാപിച്ചായിരുന്നു നിര്‍മാണം. കരിങ്കൽക്കെട്ട് കോണ്‍ക്രീറ്റിന്‍റെ കനം താങ്ങാനാകാതെ വന്നതാണ് പള്ളിയുടെ സമീപത്ത് അപകടം ഉണ്ടാകാന്‍ കാരണം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അപ്രതീക്ഷിതമായുണ്ടായ ദുരിതങ്ങളുടെ കാരണം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ അതിവേഗം നിര്‍മാണം നടത്തി സുരക്ഷ ഉറപ്പാക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. KTL WBL MAZHAKE്DUTHI റോഡ് സംരക്ഷണഭിത്തി തകര്‍ന്ന് നശിച്ച ദേവാലയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
