Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.പി സ്കൂൾ...

യു.പി സ്കൂൾ വിദ്യാർഥികൾക്ക്​ അവധിക്കാല പഠനകളരി

text_fields
bookmark_border
പൊൻകുന്നം: വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്ടിവ് ടീച്ചർ ആഭിമുഖ്യത്തിൽ യു.പി സ്കൂൾ കുട്ടികൾക്കുള്ള അവധിക്കാല പഠനകളരി 'കളിക്കൂട്ടം' ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പി സ്കൂളിൽ ഈ മാസം 20 മുതൽ 30 വരെ നടക്കും. നാലാം ക്ലാസിൽനിന്ന് ജയിച്ചവരുൾപ്പെടെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ക്യാമ്പിൽ ഉൾപ്പെടുത്തുന്നത്. എസ്.പി.വി സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുക്കും. കൂടാതെ, കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് താൽപര്യമുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം. ദിവസവും 10 മുതൽ നാലുവരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണമുൾപ്പെടെ ആഹാരം നൽകും. ഓരോ വിഭാഗത്തിലും വിദഗ്ധരാണ് ക്ലാസ് നയിക്കുന്നതെന്ന് ഇഫക്ടിവ് ടീച്ചർ സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, എസ്.പി.വി സ്കൂൾ മാനേജർ കെ.ആർ. സുരേഷ്ബാബു, പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. രജിസ്‌ട്രേഷന് ഫോൺ: 9947096312.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story