Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിറ്റാർപുഴ പുനർജനി...

ചിറ്റാർപുഴ പുനർജനി പ്രവർത്തനങ്ങൾക്ക് തുടക്കമായി

text_fields
bookmark_border
ചിറ്റാർപുഴ പുനർജനി പ്രവർത്തനങ്ങൾക്ക് തുടക്കമായി
cancel
കാഞ്ഞിരപ്പള്ളി: സർക്കാറിന്‍റെ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചിറ്റാർ പുഴയും കൈവഴികളും ശുചിയാക്കുന്നതിനുള്ള പുഴ പുനർജനി പദ്ധതി ഉദ്ഘാടനം ചെയ്തു. ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ ഭാഗമായി ചിറ്റാർപുഴ, കൈവഴികളായ പടപ്പാടി തോട്, പൊട്ടത്തോട്, കടമപ്പുഴ തോട് മുതലായവ ശുചീകരിക്കുന്നതിനും വിവിധ പ്രദേശങ്ങളിലെ ഓടകൾ, നീരൊഴുക്കുകൾ എന്നിവ മലിനപ്പെടുത്തുംവിധം സ്ഥാപിച്ചിട്ടുള്ള കുഴലുകൾ നീക്കം ചെയ്യുന്നതിനുമാണ് തീരുമാനം. പഞ്ചായത്ത്, ഇറിഗേഷൻ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, തൊഴിലുറപ്പ്, കുടുംബശ്രീ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അസി. സെക്രട്ടറി എസ്. ശ്രീകുമാർ, ഹരിതകേരള മിഷൻ കോഓഡിനേറ്റർ അൻഷാദ് ഇസ്‌മായിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന-കുടുംബശ്രീ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷനായി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ ജസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഷക്കീല നസീർ. ജോളി മടുക്കക്കുഴി, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ ബി.ആർ. അൻഷാദ്, വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, മെംബർമാരായ പി.എ. ഷമീർ, ബിജു ചക്കാല, ബിജു പത്യാല, നിസ സലീം, ജസി മലയിൽ, വി.പി. രാജൻ, മഞ്ജു മാത്യു, അസി. എൻജിനീയർ ദീപ കൃഷ്ണൻകുട്ടി, സി.ഡി.എസ് ചെയർപേഴ്സൻ ദീപ്തി ഷാജി എന്നിവർ സംസാരിച്ചു. KTL WBL chittar Puzha ചിത്രവിവരണം: ചിറ്റാർപുഴ പുനർജനി പദ്ധതി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story