Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:46 AM IST Updated On
date_range 19 April 2022 5:46 AM ISTആന്ധ്ര സ്വദേശിക്ക് മർദനം; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
എരുമേലി: റമദാനിൽ സകാത് തേടിയെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയെ മർദിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ രമേശൻ, ജോമോൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശി ഹസൻ ഷാഹലിനാണ് മർദനമേറ്റത്. കഴിഞ്ഞദിവസം കോയിക്കക്കാവിലാണ് സംഭവം. മുസ്ലിം വീടുകൾ തേടിയെത്തിയ ഹസനെ ഇതുവഴി വാഹനത്തിലെത്തിയ രമേശനും ജോമോനും ചേർന്ന് മർദിക്കുകയും പണം പിടിച്ചുവാങ്ങിയ ശേഷം വാഹനത്തിൽ പിടിച്ചുകയറ്റി മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപത്തെ റബർ തോട്ടത്തിൽ ഇറക്കിവിടുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഹസൻ എരുമേലി പൊലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തി. ഇയാളുടെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story