Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എം. മാണി...

കെ.എം. മാണി കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

text_fields
bookmark_border
മുണ്ടക്കയം: ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി കേരള കോണ്‍ഗ്രസ് എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന കെ.എം. മാണി കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനം കൂട്ടിക്കലില്‍ നടത്തി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ തീക്കോയി, പാറത്തോട്, മുണ്ടക്കയം, എരുമേലി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എന്നീ കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മിറ്റികളുടെയും കേരള യൂത്ത് ഫ്രണ്ട് എം, കേരള കര്‍ഷക യൂനിയന്‍ എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പത്ത്​ കാരുണ്യ ഭവനങ്ങള്‍ നിര്‍മിക്കുവാന്‍ പണം കണ്ടെത്തിയിരിക്കുന്നത്. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഭവനങ്ങളുടെ ശിലാസ്ഥാപനം നിര്‍വ്ഹിച്ചു. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ്, കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള പിന്നാക്ക വിഭാഗ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു, ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം, കിന്‍ഫ്ര ഫിലിം ആന്‍ഡ്​ വിഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജുകുട്ടി ആഗസ്തി, കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ അഡ്വ. സാജന്‍ കുന്നത്ത്, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിമോന്‍ പി.എസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റും സംസ്ഥാന കമ്മിറ്റി അംഗവുമായ തോമസുകുട്ടി മുതുപുന്നക്കല്‍, ജില്ല സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ഭവനനിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജാന്‍സ് വയലിക്കുന്നേല്‍, കേരള കോണ്‍ഗ്രസ് എം കൂട്ടിക്കല്‍ മണ്ഡലം പ്രസിഡന്‍റ് ബിജോയ് ജോസ് മുണ്ടുപാലം, ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റുമാരായ ഡയസ് കോക്കാട്ട്, ബിജി ജോര്‍ജ്, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്‍റുമാരായ സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കല്‍, കെ.ജെ. തോമസ് കട്ടക്കല്‍, ചാര്‍ളി കോശി, പി.എസ്. സെബാസ്റ്റ്യന്‍ പാംബ്ലാനി, ജോഷി മൂഴിയാങ്കല്‍, ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍, ദേവസ്യാച്ചന്‍ വാണിയപ്പുര, അഡ്വ. ജയിംസ് വലിയവീട്ടില്‍, സെബാസ്റ്റ്യന്‍ പുരയിടം, നിയോജകമണ്ഡലം സെക്രട്ടറി സുജീലൻ കെ.പി, കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്‍റ് ഷോജി അയലൂക്കുന്നേല്‍, കെ.എസ്.സി എം നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളിയില്‍, കേരള കര്‍ഷക യൂനിയന്‍ എം നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എസ്. ആന്‍റണി, കെ.ടി.യു.സി എം നിയോജകമണ്ഡലം പ്രസിഡന്‍റ് സണ്ണി വെട്ടുകല്ലേല്‍, സംസ്കാരവേദി ജില്ല പ്രസിഡന്‍റ് ബാബു ടി.ജോണ്‍, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ജെസി ജോസ്, മണ്ഡലം സെക്രട്ടറി കെ.എസ്. മോഹനൻ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story